Diocese

തന്റെ ജനത്തോട് വിവരങ്ങൾ തിരക്കിയും, സ്നേഹോപദേശം നൽകിയും നെയ്യാറ്റിൻകര രൂപതാമെത്രാന്റെ സർക്കുലർ

ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുകയും, നമ്മെ അനുഗ്രഹിക്കുകയും, നമുക്ക് ശാശ്വതമായ സമാധാനവും സന്തോഷവും നൽകുകയും ചെയ്യുമെന്ന് നാം ദൃഢമായി വിശ്വസിക്കണം...

അനിൽ ജോസഫ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ മെത്രാൻ തന്റെ ജനത്തോട് കോവിഡ് 19 ലോക്ക് ഡൗൺ കാലത്തെ വിവരങ്ങൾ തിരക്കിയും, സ്നേഹോപദേശം നൽകിയും ഇടവക വൈദീകർക്ക് സർക്കുലർ അയച്ചു. പ്രധാനമായും രണ്ടുകാര്യങ്ങളാണ് സർക്കുലറിൽ വിവരിച്ചിരിക്കുന്നത്. ഒന്ന്; മെയ് ഒന്നിന് ആഘോഷിക്കാറുള്ള രൂപതാദിനവുമായി സംബന്ധിച്ച് എങ്ങനെ നമുക്ക് രൂപതാ ദിനം അർത്ഥവത്തായി ആചരിക്കാം, രണ്ട്; ഈ മഹാമാരിയുടെ ദിനങ്ങളെ എങ്ങനെ പ്രാർത്ഥനയിലൂടെ നേരിടാം. ഏറെ പ്രത്യേകിച്ച്, കുടുംബപ്രാർത്ഥനകൾ കൃത്യമായും നടത്തണമെന്നും, എല്ലാദിവസവും 3 മണിസമയത്ത് കരുണക്കൊന്ത ചൊല്ലി ലോകത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും പിതാവ് ആവശ്യപ്പെടുന്നുണ്ട്.

സർക്കുലറിന്റെ പൂർണ്ണ രൂപം

രൂപതാ മദ്ധ്യസ്ഥന്റെ തിരുനാൾ
2020 മെയ് 1 വെള്ളി

വന്ദ്യ വൈദികരേ, സന്യസ്തരേ, പ്രിയ സഹോദരരേ,

ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ കൃപയും സമാധാനവും ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. സാർവത്രിക സഭയിൽ തൊഴിലാളി മദ്ധ്യസ്ഥനും നെയ്യാറ്റിൻകര രൂപതയുടെ പ്രത്യേക മദ്ധ്യസ്ഥനുമായ വി.യൗസേപ്പിതാവിന്റെ തിരുനാൾ നാം ഓരോ വർഷവും മെയ് മാസം ഒന്നാം തീയതി ചെറിയ രീതിയിൽ രൂപതാ തലത്തിൽ ആഘോഷിക്കുന്ന പതിവുണ്ട്. എന്നാൽ അങ്ങനെ ഒരു പരസ്യ ആഘോഷം സാധ്യമല്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ പ്രസ്തുത തിരുനാൾ ലളിതമായി ഇടവകകളിൽ ആഘോഷിക്കേണ്ടതാണ്. അതിനാൽ 2020 മെയ് മാസം ഒന്നാം തീയതി വെള്ളിയാഴ്ച രാവിലെ 7 മണിക്ക് രൂപത മധ്യസ്ഥന്റെ തിരുനാൾ കുർബാന ജന രഹിതമായി ഇടവക ദൈവാലയത്തിൽ നടത്തുക. ഈ കാര്യം ഇടവകയിലെ വിശ്വാസികളെ നവമാധ്യമങ്ങളിലൂടെ അറിയിക്കുകയും ഭവനങ്ങളിൽ ഇരുന്ന് ഈ കുർബാനയിൽ പങ്കെടുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുക. രൂപത മധ്യസ്ഥന്റെ തിരുനാളിന്റെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും ഞാൻ നിങ്ങൾക്ക് നേരുന്നു.

മറ്റൊരു കാര്യം: കൊറോണ 19 രോഗബാധ ഇപ്പോഴും ആശങ്കാജനകമായി തുടരുന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. ദൈവമായ കർത്താവിനോട് നാം കൂടുതൽ തീക്ഷ്ണമായി പ്രാർത്ഥിക്കേണ്ട സാഹചര്യമാണിത് എന്നതും നാം അറിയണം. അതിനാൽ എല്ലാ വിശ്വാസികളും എല്ലാ ദിവസവും വൈകുന്നേരം 7 മണി സമയത്ത് കുടുംബ പ്രാർത്ഥനയും, ജപമാല പ്രാർത്ഥനയും നടത്തണം. അതോടൊപ്പം, കൊറോണ 19 രോഗബാധ പരിപൂർണ്ണമായി അവസാനിപ്പിക്കാനും പ്രാർത്ഥിക്കുക. അതുകൂടാതെ, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി സമയത്ത് കരുണ കൊന്തയും, ജപമാല പ്രാർത്ഥനയും നടത്തി കൊറോണ രോഗബാധയിൽ നിന്ന് മനുഷ്യകുലത്തെയും ലോകത്തെയും രക്ഷിക്കാനും ദൈവത്തോട് പ്രാർത്ഥിക്കണം. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുകയും, നമ്മെ അനുഗ്രഹിക്കുകയും, നമുക്ക് ശാശ്വതമായ സമാധാനവും സന്തോഷവും നൽകുകയും ചെയ്യുമെന്ന് നാം ദൃഢമായി വിശ്വസിക്കണം, പ്രത്യാശിക്കണം (മത്തായി 7:7). അതിനാൽ സദാസമയവും നമുക്ക് ഭക്തിയോടെ പ്രാർത്ഥിക്കാം.

കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.

സ്നേഹാശംസകളോടെ
റൈറ്റ്.റവ.ഡോ.വിൻസന്റ് സാമുവൽ
നെയ്യാറ്റിൻകര രൂപത മെത്രാൻ

നെയ്യാറ്റിൻകര
25-04-2020

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker