Parish

തിരുപുറം ഫ്രാൻസിസ്‌ സേവ്യർ ദേവാലയത്തിൽ സമർപ്പിതരെ ആദരിച്ചു

തിരുപുറം ഫ്രാൻസിസ്‌ സേവ്യർ ദേവാലയത്തിൽ സമർപ്പിതരെ ആദരിച്ചു

അനിൽ ജോസഫ്

നെയ്യാറ്റിൻകര:  നെയ്യാറ്റിൻകര രൂപതയിലെ തിരുപുറം വിശുദ്ധ ഫ്രാൻസിസ്‌ സേവ്യർ ദേവാലയത്തിൽ സമർപ്പിത ജീവിതത്തിൽ നിസ്‌തുലമായ സേവനം അനുഷ്‌ടിച്ച 3 സന്യാസിനികളെ ആദരിച്ചു.

തിരുപുറം വിശുദ്ധ ഫ്രാൻസിസ്‌ സേവ്യർ ദേവാലയത്തിൽ സേവനമനുഷ്‌ടിക്കുന്ന സന്യാസ ജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഊർസലൈൻ സഭാഗങ്ങളായ കോട്ടയം കുര്യനാട് സ്വദേശിയായ സിസ്റ്റർ ഫിഡലിയ, സന്യാസ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്ന ഇടുക്കി കൽതൊട്ടി ഇടവകാഗമായ സിസ്റ്റർ ശാന്തി ജോണിനെയും, നെയ്യാറ്റിൻകര രൂപതയിലെ വട്ടവിള ഇടവകാംഗമായ സിസ്റ്റർ മർജ്ജറിയെയുമാണ്  ആദരിച്ചത്‌.

ഞായറാഴ്‌ച തിരുപുറം വിശുദ്ധ ഫ്രാൻസിസ്‌ സേവ്യർ ദേവാലയത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക്‌ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌, ചാൻസിലർ ഡോ. ജോസ്‌ റാഫേൽ, ഇടവക വികാരി ഫാ. ജറാൾഡ്‌ മത്യാസ്‌, സിസ്റ്റർ ശാന്തി ജോണിന്റെ ജേഷ്ഠസഹോദരൻ ഫാ. ജേക്കബ് തുടങ്ങിയവർ സഹകാർമ്മികരായി.

കോട്ടയം കുര്യനാട് സ്വദേശിയായ റവ. സിസ്റ്റർ ഫിഡലിയ 1947 മാർച്ച്‌ ഒന്നിന് ജോർജ് – ഏലിയാമ്മ ദമ്പതികളുടെ എട്ടുമക്കളിൽ മൂത്തയാളാണ്. പ്രാരംഭ പഠനങ്ങൾക്ക് ശേഷം 1965-ൽ കോൺവെന്റിൽ പ്രവേശനം. 1968 മെയ് 23-ന് പ്രഥമ വ്രതവാഗ്ദാനം. 1973 മെയ് 24-ന് നിത്യവ്രത വാഗ്ദാനം. പ്രഥമ വ്രതവാഗ്ദാനശേഷം പയ്യന്നൂർ, കണ്ണൂർ, തിരുവനന്തപുരം എന്നീസ്ഥലങ്ങളിൽ പ്രവർത്തനം. തുടർന്ന്, 1992-ൽ ദൈവശാസ്ത്ര പഠനത്തിനായി ഗോവയിലേക്ക്. പഠനശേഷം, മണ്ണാർക്കാട്, കണ്ണൂർ, തിരുപുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സുപ്പീരിയറായി സേവനം. 2017 മുതൽ തിരുപുറം കോൺവെന്റിൽ സേവനമനുഷ്‌ടിച്ചുവരുന്നു. ജേഷ്ഠസഹോദരൻ ഫാ. ജേക്കബ് ക്ലറിഷ്യൻ സഭയിൽ വൈദികനാണ്. ഇപ്പോൾ കുറവിലങ്ങാട് സെമിനാരിയിൽ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്യുന്നു.

ഇടുക്കി കൽതൊട്ടി ഇടവകാഗമായ സിസ്റ്റർ ശാന്തി ജോൺ ജോൺ-ഏലിയാമ്മ ദമ്പതികളുടെ ഏഴുമക്കളിൽ ഏറ്റവും ഇളയമകളാണ്. 1969 ഏപ്രിൽ 15-ന് ജനനം. പ്രാഥമിക പഠനങ്ങൾക്ക് ശേഷം 1989-ൽ കോൺവെന്റിൽ പ്രവേശനം. 1993 മെയ് 1-ന് പ്രഥമ വ്രതവാഗ്ദാനം. 2001 മാർച്ച് 31-ന് നിത്യവ്രതവാഗ്ദാനം. പ്രഥമ വ്രതവാഗ്ദാന ശേഷം കണ്ണൂർ, ഊട്ടി ബോർഡിങ്ങുകളിൽ വാർഡൻ ആയി സേവനം. 1999-ൽ ദൈവശാസ്ത്ര പഠനത്തിനായി പൂനയിലേയ്ക്ക് പോയി. ഉപരിപഠനശേഷം കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സന്യസ്തർക്ക് പരിശീനം നൽകുവാൻ നിയുക്തയായി. 2004-ൽ ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്നതിൽ ഡിപ്ലോമ നേടി. തുടർന്ന്, കണ്ണൂരിൽ വാർഡൻ. 2010- പരിയാരം കോൺവെന്റിൽ സുപ്പീരിയർ, 2015 മുതൽ തിരുപുറം സെന്റ് സേവിയേഴ്‌സ് യു.പി. സ്‌കൂളിൽ പ്രിൻസിപ്പലായി സേവനമനുഷ്‌ടിച്ചുവരുന്നു.

സിസ്റ്റർ മർജ്ജറി നെയ്യാറ്റിൻകര രൂപതയിലെ വട്ടവിള ഇടവകാഗമാണ്. ഹോളി എയ്ഞ്ചൽ സഭാഗമാണ് സിസ്റ്റർ മർജ്ജറി. ഗുജറാത്തിൽ സ്‌കൂൾ അധ്യാപകയായി സേവനം ചെയ്തുവരുന്നു.

ദേവാലയ അങ്കണത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ സമർപ്പിത ജീവിതത്തിൽ അവർ നൽകിയ നിസ്‌തുലമായ സേവനങ്ങളെ ഓർക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. രൂപതയിലെ നിരവധി വൈദികരും സന്യസ്‌തരും പരിപാടിയിൽ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker