Vatican

തിരുസഭയിൽ പുതിയ 14 കർദിനാൾമാരെകൂടി പോപ്പ് ഫ്രാൻസിസ് നിയമിക്കുന്നു

തിരുസഭയിൽ പുതിയ 14 കർദിനാൾമാരെകൂടി പോപ്പ് ഫ്രാൻസിസ് നിയമിക്കുന്നു

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് പാപ്പാ ഇന്ന് പുതിയ 14 കർദിനാൾമാരെകൂടി നിയമിക്കുന്നതായി പ്രഖ്യാപിച്ചു. സഭയിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള പ്രാതിനിധ്യവും വൈവിധ്യവും ലക്ഷ്യം വച്ചുള്ളതാണ് പുതിയ നിയമനം. അതുകൊണ്ട് തന്നെ  ഇറാഖ്, പാകിസ്താൻ, ജപ്പാൻ, മദഗാസ്‌ക്കർ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയാണ്  തിരഞ്ഞെടുപ്പു നടത്തിയിരിക്കുന്നത്.

ജൂൺ 29-ന് ആയിരിക്കും ഈ തെരെഞ്ഞെടുത്തവരെ അവരോധിക്കുന്നത് എന്നും പാപ്പാ പ്രഖ്യാപിച്ചു.

1) ഇറാഖിലെ കൽദായ പാത്രിയർക്കീസ് ​​ലൂയി റാഫേൽ.
2) പാകിസ്താനിലെ ആർച്ചുബിഷപ്പ് ജോസഫ് കൌണ്ട്സ്
3) ഹുക്കാനോ, പെറു ആർച്ച് ബിഷപ്പ് പെഡ്രോ ബാരറ്റോ
4) തോമസിന, മഡഗാസ്കർ ആർച്ച് ബിഷപ്പ് ഡിസയർ സരഹാസാന
5) ഒസാക്ക, ജപ്പാൻ ആർച്ച് ബിഷപ്പ് തോമസ് അക്വിനാസ് മായോയോ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടവരിൽ പ്രത്യേക ശ്രദ്ധാ കേന്ദ്രങ്ങളാകുന്നവർ.

മറ്റുള്ളവർ:

6) വിശ്വാസ തിരുസംഘത്തലവൻ ലൂയിസ് ലഡാരിയ.
7) റോമാ രൂപതയുടെ വികാരി ജനറൽ ആഞ്ചലോ ഡി ഡോണാറ്റിസ്.
8) സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ രണ്ടാമത്തെ ഇൻ കമാണ്ട് ജിയോവാനി ബെസി
9) പോപ്പിന്റെ ചാരിറ്റി ഓഫീസിന്റെ മേധാവി കോൺറാർഡ് ക്രാജ്വീസ്സ്കി.
10) ലെറിയാ ഫാത്തിമ, പോർച്ചുഗൽ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാർത്തോ.
11) എൽ അക്വില, ഇറ്റലി ആർച്ച് ബിഷപ്പ് ജൂസപ്പെ പെട്രോക്കി.

80 വയസിന് മുകളിൽ പ്രായമുള്ള മൂന്നു കർദിനാളുമാരും ഇതിൽ പെടുന്നു. സഭയ്ക്ക് നൽകിയ അവരുടെ സേവനത്തിന് അംഗീകാരമായിട്ടാണ് ഇത്.

12) മെക്സിക്കോയിലെ സൽപ്പയിലെ ആർച്ച് ബിഷപ്പ് എമിലിറ്റസായ  സെർജിയോ ഒബീസോ റിവേറ.
13) ബൊളീവിയയിലെ കോറോകോറിലെ ബിഷപ്പ് എമിരിറ്റസായ ടോറിബിയോ ടിക്കോണ പോർകോ.
14) സ്പാനിഷ് ക്ലെറേഷ്യനായ ഫാ. അക്വിലിനോ ബോകോസ് മെരിനോ.

2013-ൽ ഒരു കർദിനാളെയും 2017- രണ്ടു കർദിനാൾമാരെയും പാപ്പാ നിയമിച്ചിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker