Kerala

തീരദേശ ഗ്രാമങ്ങളെ സർക്കാർ ദത്തെടുക്കണം; കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ

ഏപ്രിൽ മാസം ആദ്യം പ്രഖ്യാപിച്ച 2000 രൂപ ധനസഹായം ഇനിയും അനവധി കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ല...

ജോസ് മാർട്ടിൻ

ആലപ്പുഴ: തീരദേശ ഗ്രാമങ്ങളെ സർക്കാർ ദത്തെടുക്കണമെന്ന് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ. ജനസാന്ദ്രത കൂടിയ തീരദേശ ഗ്രാമങ്ങളിൽ കോവിഡ്-19 പടർന്നു പിടിക്കുന്നതായി ഭീതി പരക്കുന്നതിനാൽ തീരദേശ ഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. തീരപ്രദേശങ്ങളിൽ നിത്യോപയോഗ സാധനങ്ങൾക്കുപോലും ക്ഷാമം നേരിടുന്നു. ചാകരക്കാലമായിട്ടുകൂടി നിയന്ത്രണങ്ങളുള്ളതിനാൽ ഉപജീവന മാർഗമായ മത്സ്യബന്ധനം അസാധ്യമായ സാഹചര്യത്തിൽ കടക്കെണിയിലായിരുന്ന മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനായി വിഷമിക്കുകയാണ്.

ഇതുവരെയുള്ള സർക്കാർ നടപടികൾ ആശ്വാസകരമായിരുന്നുവെങ്കിലും, ഏപ്രിൽ മാസം ആദ്യം പ്രഖ്യാപിച്ച 2000 രൂപ ധനസഹായം ഇനിയും അനവധി കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ തീരഗ്രാമങ്ങളെ സർക്കാർ ദത്തെടുക്കുകയാണ് പരിഹാരമെന്നും, പ്രതിസന്ധി മറികടക്കുവാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരിക്കുന്ന ധനസഹായ പാക്കേജ് ലഭിക്കേണ്ടതുണ്ടെന്നും കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ പറഞ്ഞു.

തീരദേശത്തെ അപകട സാഹചര്യവും, പ്രതിസന്ധിയും പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയതായി ഫാ.സ്റ്റീഫൻ എം.പുന്നക്കൽ, ഡെന്നി ആന്റെണി, ജനറൽ സെക്രട്ടറി ക്ലീറ്റസ് വെളിയിൽ, ഫാ.സാംസൺ ആഞ്ഞിലി പറമ്പിൽ, ടി.സി.പീറ്റർകുട്ടി, തോമസ് കാട്ടുങ്കൽ, സി.എസ്.ജോസഫ് ചാരങ്കാട്ട് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker