Kerala

തീരവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ കൺവെൻഷൻ

തീരദേശത്ത് കാലാകാലങ്ങളായി താമസിക്കുന്നവരെ 10 ലക്ഷം രൂപ വീതം നൽകി ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം...

ജോസ് മാർട്ടിൻ

ചെല്ലാനം: ചെല്ലാനം തീരത്തുനിന്ന് ആരെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് കെ.എൽ.സി.എ. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച ചെല്ലാനത്ത്‌ സംഘടിപ്പിച്ച ജനകീയ കൺവൻഷൻ മുന്നറിയിപ്പു നൽകി. തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടേയും, തീരദേശവാസികളുടേയും കുടുംബങ്ങൾ പലതും കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്.

ശ്രീ.ബിജു ജോസി കരുമാഞ്ചേരി ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫാ.അലക്സ് കൊച്ചിക്കാരൻ വീട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.ആർ.കുഞ്ഞച്ചൻ, ജയൻ കുന്നേൽ, സണ്ണി ആറാട്ടുകുളം, വി.ഒ.മോറിസ്, യേശുദാസ് പാല്യതൈയ്യിൽ തുടങ്ങിയവർ സംസാരിച്ചു.

പരമ്പരാഗതമായി തീരത്ത് താമസിക്കുന്നവർക്ക് ഭവനം നിർമ്മിക്കാൻ നിയമതടസ്സങ്ങൾ ഇല്ലെന്നിരിക്കെ, നിയമ നടപടികൾക്ക് മുതിരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ശ്രീ.ബിജു ജോസി കരുമാഞ്ചേരിയിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തീരദേശത്ത് കാലാകാലങ്ങളായി താമസിക്കുന്നവരെ 10 ലക്ഷം രൂപ വീതം നൽകി ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

കെ.എൽ.സി.എ ആലപ്പുഴ രൂപത നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായാണ് യൂണിറ്റ് തല കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker