Kerala

ദീപു ജോസഫ് കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത പ്രസിഡന്റ്‌

ദീപു ജോസഫ് കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത പ്രസിഡന്റ്‌

സ്വന്തം ലേഖകൻ

എറണാകുളം: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ പ്രസിഡന്റായി ദീപു ജോസഫിനെ തിരഞ്ഞെടുത്തു. കോതാട് തിരുഹൃദയ ഇടവകാംഗമാണ് അദ്ദേഹം. കൂടാതെ ഒഴിവുവന്നതുമായ മറ്റു സ്ഥാനങ്ങളിലേയ്ക്കും പുതിയ ആൾക്കാർ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. വരാപ്പുഴ അതിരൂപത പ്രസിഡൻറായിരുന്ന അഡ്വ.ആന്റെണി ജൂഡി ഐസിവൈഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അതിരൂപത സമിതി പുനസംഘടിപ്പിച്ചത്.

അതിരൂപത യുവജന കാര്യാലയത്തിൽ നടന്ന യൂത്ത് കൗൺസിൽ യോഗത്തിൽ കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി തിരഞ്ഞെടുപ്പിന്  നേതൃത്വം നൽകി.

ചളിക്കവട്ടം സെന്റ്‌ സെബാസ്റ്റിൻ ഇടവകാംഗമായ മിമിൽ വർഗീസാണ് പുതിയ ജനറൽ സെക്രട്ടറി. ഒഴിവുവന്ന മറ്റ്‌ സ്ഥാനങ്ങളിലേക്ക് ഡിനോയ് ജോൺ (വൈസ് പ്രസിഡന്റ്‌), ജിജോ ജെയിംസ് (സെകട്ടറി), വിനോജ് വർഗീസ് (ആർട്സ് ഫോറം കൺവീനർ), സ്മിത ആൻറണി (വിമൻസ് ഫോറം കൺവീനർ), ജോസഫ് നിമൽ (സ്പോർട്സ് ഫോറം കൺവീനർ), ജെയിഷാ മാത്യു (സ്പിരിച്വൽ ഫോറം കൺവീനർ) എന്നിവരേയും യൂത്ത് കൗൺസിൽ തിരഞ്ഞെടുത്തു.

ഐസിവൈഎം ജനറൽ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി, മുൻ സംസ്ഥാന വൈസ്. പ്രസിഡന്റ് ജോസ് റാൽഫ് അതിരൂപത  ഭാരവാഹികളായ സിബു ആന്റിൻ ആന്റണി, സ്നേഹ ജോൺ, ജോർജ് രാജീവ് പാട്രിക്, എഡിസൺ ജോൺസൺ എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker