Diocese

ദേയിയ ഐക്യം തകർക്കാൻ ശ്രമിക്കുന്നു; കെ.എൽ.സി.എ ബാലരാമപുരം സോണൽ

ദേയിയ ഐക്യം തകർക്കാൻ ശ്രമിക്കുന്നു; കെ.എൽ.സി.എ ബാലരാമപുരം സോണൽ

സ്വന്തം ലേഖകന്‍

ബാലരാമപുരം: ഭാരതത്തെ മതപരമായി വേർതിരിച്ച് ദേശീയ ഐക്യം തകർക്കാനുള്ള ഗൂഡ ശ്രമമാണ് വർഗ്ഗീയ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ.എൽ.സി.എ. ബാലരാമപുരം സോണൽ സമിതി.

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ട്‌ ഉച്ചയ്ക്ക് രണ്ട് മണിക്ക് കമുകിൻകോട് ദൈവാലയത്തിൽ വച്ച് നടന്ന സോണൽ സമ്മേളനം ഫാ.പ്രദീപ് ആന്റോ ഉദ്ഘാടനം ചെയ്തു. ഭരണഘടനക്ക് സംരക്ഷണം നൽകേണ്ട സർക്കാർ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് രാഷ്ട്രീയമായും മതപരമായും ഒറ്റപ്പെടുത്തി കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയണെന്ന് അദേഹം പറഞ്ഞു. സോണൽ പ്രസിഡന്റ് വികാസ് കുമാർ. എൻ.വി.അദ്ധ്യക്ഷത വഹിച്ച്‌ സംസാരിച്ചു. വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുവാൻ മഹാത്മാക്കൾ പോരാടിയെങ്കിൽ ഇന്ന് ഇന്ത്യയിൽ രണ്ടാം സ്വാതന്ത്ര്യ സമരം ആരംഭിക്കുവാനുള്ള സമയമായെന്നും അത് ബ്രിട്ടീഷുകാരോടല്ല ഭാരതത്തിലെ വർഗ്ഗീയ ശക്തികളോട് മതസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാൻ സമയമായിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.

സോണൽ പ്രസിഡന്റ് സമ്മേളനത്തിന് ശേഷം ഭരണഘടന ആമുഖം വായിക്കുകയും, ഭരണഘാനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഫെറോന കൗൺസിൽ സെക്രട്ടറി ഫാ.രഞ്ജിത്ത്, ആനിമേറ്റർ ജസീന്ത, ബിപിൻ, ഷിബു, സജിത, ബിനിറോസ് തുടങ്ങിയർ സംസാരിച്ചു

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker