World

“നിരീശ്വരവാദിയായ തന്റെ നല്ലപിതാവ് സ്വർഗ്ഗത്തിലാണോ?” ഹൃദയം തകർന്ന കുട്ടിക്ക് സാന്ത്വനമായി ഫ്രാൻസിസ് പാപ്പാ

"നിരീശ്വരവാദിയായ തന്റെ നല്ലപിതാവ് സ്വർഗ്ഗത്തിലാണോ?" ഹൃദയം തകർന്ന കുട്ടിക്ക് സാന്ത്വനമായി ഫ്രാൻസിസ് പാപ്പാ

ഇറ്റലി: ഫ്രാൻസിസ് പാപ്പാ കുട്ടികളുമായി കൊർവിയായിലെ കുരിശിന്റെ വിശുദ്ധ പൗലോസ് ഇടവകയിൽ നടത്തിയ സംവാദത്തിലാണ് ഹൃദയ സ്പർശിയായ ഈ സംഭവം അരങ്ങേറിയത്.

പാപ്പയോട് ചോദ്യം ചോദിക്കാൻ കുട്ടികളിൽ ഒരാൾ അത്യധികം വിഷമിക്കുന്നതായും ഭയപ്പെടുന്നതായും കാണപ്പെട്ടു. എന്നിരുന്നാലും അൽപ്പം സമയത്തിനുള്ളിൽ ആ ചോദ്യത്തിനുത്തരം വളരെ പ്രയാസമായിരുന്നു എന്ന്‌ നിരവധി പേർ തിരിച്ചറിഞ്ഞു.

ആ ചോദ്യം ഇതായിരുന്നു. “എന്റെ പിതാവ് കുറച്ചു നാൾ മുൻപ് മരിച്ചു പോയി. അദ്ദേഹം നിരീശ്വര വാദി ആയിരുന്നിട്ടും തന്റെ നാലു മക്കൾക്കും ജ്ഞാനസ്നാനം നൽകി. അദ്ദേഹം നല്ല മനുഷ്യനായിരുന്നു. എന്റെ പിതാവ് സ്വർഗ്ഗത്തിലാണോ?”.

തന്നോട് ചോദിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും ചോദിക്കാൻ വിഷമിക്കുന്ന കുട്ടിയോട് പാപ്പാ അക്കാര്യം തന്റെ ചെവിയിൽ പറയാൻ ആവശ്യപ്പെടുകയും അങ്ങനെ ആ കുഞ്ഞിനെ കേട്ട പാപ്പാ കുട്ടിയുടെ സമ്മതത്തോടെ ആ ചോദ്യം വെളിപ്പെടുത്തുകയുമായിരുന്നു.

ആ സംഭാഷണം ചുവടെ ചേർക്കുന്നു –

ഫ്രാൻസിസ് പാപ്പാ : “വരൂ, വരൂ, വരൂ”.

കുട്ടി : “എനിക്ക്‌ ആകില്ല”

ഫ്രാൻസിസ് പാപ്പാ : അടുത്തേക്ക്‌ വരൂ ഇമ്മാനുവേൽ വന്ന് എന്റെ ചെവിയിൽ പറയൂ ”
(ഇമ്മാനുവേലിനെ കേട്ട പാപ്പാ കുട്ടിയുടെ സമ്മതത്തോടെ ചോദ്യം വെളിപ്പെടുത്തിയ ശേഷം)

ഫ്രാൻസിസ് പാപ്പാ : തന്റെ  പിതാവ് “നല്ലവനാണ് ” എന്ന്‌ ഒരു മകൻ പറയുന്നത് വളരെ ശ്രദ്ധാവഹമാണ്. “ആ മനുഷ്യന് തന്റെ മക്കളെ ഇപ്രകാരം വളർത്തിയെടുക്കാൻ സാധിച്ചെങ്കിൽ, തീർച്ചയായും അദ്ദേഹം നല്ല മനുഷ്യനായിരുന്നു. ദൈവം നിന്റെ പിതാവിനെ പ്രതി അഭിമാനിക്കുന്നു.”

അങ്ങനെ ആണെങ്കിൽ ഈ പിതാവിനെ പോലുള്ള ഒരു നല്ല മനുഷ്യനെ കൈവിടാൻ ദൈവം സന്നദ്ധനാകും എന്ന്‌ ഇമ്മാനുവേൽ കരുതുന്നുണ്ടോ? അങ്ങനെ ചിന്തിക്കുന്നുണ്ടോ? ധൈര്യപൂർവം ഉച്ചത്തിൽ പറയാമോ?

കുട്ടി : ഇല്ല !

ഫ്രാൻസിസ് പാപ്പാ : നല്ലവരായ തന്റെ മക്കളെ ദൈവം ഉപേക്ഷിക്കുമോ?

കുട്ടി : ഇല്ല !

ഫ്രാൻസിസ് പാപ്പാ : ഇമ്മാനുവേൽ ഇതാണ് ഉത്തരം, അവിശ്വാസിയായ ഒരാൾ തന്റെ മക്കൾക്ക്‌ ജ്ഞാനസ്നാനം നൽകുക എന്നത്, വിശ്വാസിയായ ഒരാൾ തന്റെ മക്കൾക്ക്‌ ജ്ഞാനസ്നാനം നൽകുന്നതിനേക്കാൾ പ്രയാസമേറിയ കാര്യമാണ്. അതിനാൽ തീർച്ചയായും ദൈവം നിന്റെ പിതാവിനെപ്രതി അഭിമാനിക്കുന്നു. തീർച്ചയായും ദൈവം ഇതിൽ അത്യധികം ആനന്ദിക്കുന്നു. നിന്റെ പിതാവിനോട് സംസാരിക്കുക, പിതാവിനായി പ്രാർത്ഥിക്കുക.

ഇമ്മാനുവേൽ നിന്റെ ധൈര്യപൂർവ്വമായ ചോദ്യത്തിന് നന്ദി.

വിവർത്തനം : ഫാ.  ഷെറിൻ ഡൊമിനിക്ക് സി. എം., ഉക്രൈൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker