Kazhchayum Ulkkazchayum

നിലമൊരുക്കാൻ സമയമായി

പഠനത്തിൽ മുന്നേറുവാൻ പഠനമുറിയിൽ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ

നല്ല നിലത്തു വീഴുന്ന വിത്തുകൾ നൂറുമേനി ഫലം പുറപ്പെടുവിക്കും. ഒരു വിത്ത് നിലത്ത് കുഴിച്ചിടുമ്പോൾ മിതമായ ചൂട്, മിതമായ തണുപ്പ്, മിതമായ വായു എന്നിവ അത്യാവശ്യമാണ്. പഠനത്തിൽ മുന്നേറുവാൻ പഠനമുറിയിൽ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുണ്ട്.

1) പഠനമുറി പ്രകാശമുള്ളതായിരിക്കണം. ട്യൂബ് ലൈറ്റാണ് ഏറ്റവും ഉത്തമം. പ്രകാശം നാം ഇരിക്കുന്നതിന് പുറകിൽ നിന്ന് വരുന്ന വിധം ക്രമീകരിക്കണം (പ്രകാശം നേരിട്ട് കണ്ണിൽ പതിക്കാതിരിക്കുന്നത് നന്ന്).

2) മുറിയിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം (ഒന്നിൽ കൂടുതൽ ജനാലകൾ ഉണ്ടായിരിക്കണം).

3) മുറി വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം (അതായത് മുഷിഞ്ഞതും നനഞ്ഞതുമായ വസ്ത്രങ്ങൾ പഠനമുറിയിലും കിടപ്പുമുറിയിലും പാടില്ല).

4) പഠനമുറി മറ്റൊരു പ്രാർത്ഥനാ മുറിയായി കരുതണം.

5) പഠിക്കാൻ സ്ഥിരമായി ഒരു സ്ഥലം ക്രമീകരിക്കണം.

6) ജനാലയോട് ചേർന്ന് പഠിക്കാനിരിക്കാതെ ശ്രദ്ധിക്കണം (പുറംകാഴ്ചയും, ആൾക്കാരെയും നോക്കിയിരുന്നാൽ ഏകാഗ്രത നഷ്ടപ്പെടും).

7) പഠനമുറിയിൽ സിനിമാതാരങ്ങൾ, കായികതാരങ്ങൾ, കാർ, ബൈക്ക് എന്നീ ചിത്രങ്ങൾ ഒഴിവാക്കണം (വിശ്വസിക്കുന്ന ദൈവത്തിന്റെ ചിത്രം, പ്രകൃതി ഭംഗിയുള്ള സീനറികൾ എന്നിവ നല്ലതാണ്).

8) പഠിക്കാനിരിക്കുമ്പോൾ നട്ടെല്ലു വളയ്ക്കാതെ നിവർന്ന് ഇരുന്ന് പഠിക്കണം.

9) പത്തു തവണ വായിക്കുന്നത് ഒരു തവണ എഴുതി പഠിക്കുന്നതിന് തുല്യമാണ്

10) പഠനത്തിൽ ഏകാഗ്രത കിട്ടാൻ “പ്രാർത്ഥിച്ച” ശേഷം പഠിക്കാൻ തുടങ്ങുക.

11) പഠനമുറിയിൽ ടിവി, മൊബൈൽ, നിർബന്ധമായും ഒഴിവാക്കണം (ഓഫ് ചെയ്തിരിക്കണം).

12) പാട്ട് കേട്ടു കൊണ്ട് പഠിക്കരുത്. ഏകാഗ്രത നഷ്ടപ്പെടുക മാത്രമല്ല, പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടാവും.

13) പഠനത്തിന് “ഒരു ടൈം ടേബിൾ” നിർബന്ധമായും ഉണ്ടാക്കണം.

14) പഠിക്കാൻ പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നൽകണം.

15) ക്ലാസിൽ ശ്രദ്ധിച്ചിരുന്നാൽ 40% പഠനം എളുപ്പമാക്കാൻ കഴിയും.

16) പഠനത്തിനാവശ്യമായ പുസ്തകങ്ങൾ, പേന, ഇൻസ്ട്രുമെൻസ് ബോക്സ്, etc. കൈയെത്തുന്ന അകലത്തിൽ ക്രമീകരിച്ചു വയ്ക്കണം.

17) 45 മിനിറ്റിൽ കൂടുതൽ ഒറ്റയിരിപ്പിലിരുന്ന് പഠിച്ചാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമായി തീരും. (പത്തു മിനിറ്റ് നടക്കുക, വെള്ളം കുടിക്കുക).

18) രാവിലെ ഉണരുന്നതും, ഉറങ്ങാൻ രാത്രി പോകുന്നതും “നിശ്ചിത” സമയത്തായിരിക്കണം (രാത്രി 10 മണിക്ക് ഉറങ്ങുന്ന കുട്ടി രാവിലെ അഞ്ചുമണിക്ക് ഉണർന്നു പഠിക്കണം. രാവിലെ പഠിക്കുന്നതാവും കൂടുതൽ മെച്ചം).

19) പഠിക്കുമ്പോൾ തലവേദന, കണ്ണുവേദന, കണ്ണുനീർ വരിക എന്നിവ അനുഭവപ്പെടുന്നുവെങ്കിൽ വീട്ടുകാരോട് പറയണം – ഡോക്ടറെ കാണണം.

20) ‘രോഗം’ ഉള്ളപ്പോൾ പഠിക്കാതിരിക്കുക. വിശ്രമിക്കുക.

21) ഭക്ഷണം കഴിഞ്ഞ ശേഷം അര മണിക്കൂർ കഴിഞ്ഞു പഠിക്കാൻ തുടങ്ങുക (വീട്ടുകാരോടൊപ്പം സംസാരിക്കുക, വാർത്തകൾ കേൾക്കുക, etc.).

22) ഗൃഹപാഠം ചെയ്യുന്നത് ഒരു “നിഷ്ഠ”യായി കാണണം.

23) പഠന സമയം “ദിവാസ്വപ്നം” കാണാനുള്ളതല്ലെന്ന് അറിഞ്ഞിരിക്കണം.

24) പഠിപ്പിക്കുന്ന അധ്യാപകരെ സ്നേഹിച്ചാൽ, ബഹുമാനിച്ചാൽ അവർ കൈകാര്യം ചെയ്യുന്ന വിഷയം എളുപ്പത്തിൽ മനസ്സിലാകും.

25) അസൂയ, വൈരാഗ്യം, പക etc. പഠനത്തെ പ്രതികൂലമായി ബാധിക്കും.

26) പഠന മുറിയിൽ കടും നിറത്തിലുള്ള പെയിന്റ് പാടില്ല (വെള്ള, മഞ്ഞ, നീല – നേർത്ത നിറം ഉപയോഗിക്കുക).

27) മാതാപിതാക്കൾക്ക് നിങ്ങളെക്കുറിച്ച് വലിയ സ്വപ്നങ്ങളും, പ്രതീക്ഷകളും ഉണ്ട്. ഓർമവേണം. വിജയാശംസകൾ!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker