Daily Reflection

നീതി, അനീതിയുടെ കൈകളിൽ അകപ്പെട്ടാൽ

നീതി, അനീതിയുടെ കൈകളിൽ അകപ്പെട്ടാൽ

ജറമിയ 26,11-16.24
മത്തായി 14 : 1-12

“സ്‌നാപകയോഹന്നാന്റെ ശിരസ്‌സ്‌ ഒരു തളികയില്‍വച്ച്‌ എനിക്കു തരിക.
രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച്‌ അത്‌ നല്‍കാന്‍ അവന്‍ ആജ്‌ഞാപിച്ചു”

ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന സന്ദേശം അത്രയ്ക്ക് സന്തോഷം നൽകുന്ന ഒന്നല്ല. കാരണം, ‘നീതിയെ കൊലചെയ്യുന്ന സംഭവത്തിന്റെ വിവരണമാണ്’ ഇന്നത്തെ സുവിശേഷം. സത്യത്തിൽ, ഈ സുവിശേഷം നീതിക്കുവേണ്ടി നിൽക്കുന്നവർക്ക്, അനീതിയെ നേരിടേണ്ടി വരുമ്പോൾ സംഭവിക്കാവുന്ന സഹനത്തെ പഠിപ്പിക്കുന്നുണ്ട്.

നീതി, അനീതിയുടെ കൈകളിൽ അകപ്പെട്ട്‌പോയാൽ, അനീതിയുടെ മുഖം പേറുന്നവർക്കു മനുഷ്യത്വം തീരെ ഇല്ലാതെ ആയിപ്പോയാൽ പിന്നെ സംഭവിക്കുന്നത് ജീവനെടുക്കൽ തന്നെയാണ്.

സ്നാപകയോഹന്നാന്റെ ജീവിതം നമ്മെപഠിപ്പിക്കുന്നത്, മരിക്കേണ്ടി വന്നാലും നീതിയെ മാത്രം സ്നേഹിക്കുവാനാണ്. സ്‌നാപകയോഹന്നാന്റെ ജീവിതാന്ത്യന്തത്തിൽ നിന്നും, യേശുവും യഥാർത്ഥത്തിൽ ഉൾക്കൊണ്ട പാഠം അത് തന്നെയാണ്. അതായത്, ‘ജീവൻ നഷ്‌ടപ്പെടുത്തേണ്ടി വന്നാലും നീതിയെ നഷ്‌ടപ്പെടുത്താൻ പാടില്ല’.

നീതിയുടെ മനുഷ്യരായി ജീവിക്കണമെങ്കിൽ, ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള കോബ്രൊമൈസകളോട് വിടപറയേണ്ടതായിട്ടുണ്ട്. ക്രിസ്തു, ദൈവത്തിന്റെ രാജ്യം സ്വപ്നം കണ്ടു. അതിനുവേണ്ടി മാത്രം അധ്വാനിച്ചു, ജീവിച്ചു. എന്നാൽ, അതിനു പകരമായി സ്വജീവൻ ബലിയാക്കേണ്ടി വന്നു.

ഇന്ന് തിരുസഭ വിശുദ്ധ ജോൺ മരിയ വിയാനിയുടെ ഓർമ്മദിനം ആഘോഷിക്കുന്നു. ഇടവക വികാരിമാരുടെ തിരുനാൾ ദിനമാണ് ഇന്ന്. കുമ്പസാരത്തിന്റെ മധ്യസ്ഥനായും വിശുദ്ധ ജോൺ മരിയവിയാനി അറിയപ്പെടുന്നുണ്ട്. കാരണം, തന്റെ ജീവിതം മുഴുവൻ ഒരു നാടിന്റെ മനസാന്തരത്തിനായി ഒഴിഞ്ഞുവെച്ച ചരിത്രം വിശുദ്ധ ജോൺ മരിയവിയാനിയുടെ ജീവിതത്തിനു പറയാവാനുണ്ട്. ഇന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ വൈദികരുടെ ജീവിതങ്ങളും ഇത്തരത്തിൽ ഒഴിഞ്ഞു വയ്ക്കപ്പെടേണ്ടതാണെന്ന്, ഈ ഓർമ്മദിനത്തിരുനാൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ക്രിസ്തുവിൽ സ്നേഹമുള്ളവരെ, നമ്മുടെ ജീവിതത്തിൽ കുമ്പസാരം എന്ന കൂദാശ പരികർമ്മം ചെയ്തുകൊണ്ട്, നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നവരാണ് വൈദികർ. അവരുടെ ജീവിത വിശുദ്ധിക്കുവേണ്ടിയും, അവർ എന്നും നീതിയ്ക്കുവേണ്ടി മാത്രം നിലകൊള്ളുവാനുമായി നമ്മൾ പ്രാർത്ഥിക്കണം. ഒപ്പം നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങൾ വിശുദ്ധ സനാപകയോഹന്നാന്റെ ജീവിതത്തിലെ സ്ഥൈര്യം ഉൾക്കൊണ്ടുകൊണ്ട് നിരന്തരം നീതിയ്ക്കുവേണ്ടി നിലകൊള്ളുന്നതാക്കി മാറ്റേണമേ എന്നും പ്രാർഥിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker