Diocese

നെയ്യാറ്റിന്‍കരക്കാരന്‍റെ റെഡ് സിഗ്നല്‍ ഇന്ന് തിയേറ്ററുകളില്‍

നെയ്യാറ്റിന്‍കരക്കാരന്‍റെ റെഡ് സിഗ്നല്‍ ഇന്ന് തിയേറ്ററുകളില്‍

അര്‍ച്ചന കണ്ണറവിള

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ കാഞ്ഞിരംകുളം ഇടവക അകാഗമായ സത്യദാസ് സംവിധാനം ചെയ്ത റെഡ്സിഗ്നല്‍ തിയേറ്ററുകളില്‍ എത്തി. അധുനിക സിനിമകളില്‍ ഒട്ടുമിക്കതും മൂല്യച്യുതിയ്ക്ക് കാരണമാകുന്ന ആശയങ്ങളും അവതരണ രീതിയുമാണെങ്കില്‍ ചിത്രം ആശയപരമായി തന്നെ വ്യത്യസ്തമാണ്. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായി ഇന്ന് സമൂഹത്തില്‍ കൂടി വരുന്ന വാഹന അപകടം ഒഴുവാക്കുക എന്ന ലക്ഷ്യത്തോടെ ട്രാഫിക് ബോധവല്‍ക്കരണമാണ് മുഖ്യ പ്രമേയം. സിനിമ കാണുന്ന 5 പേര്‍ക്കെങ്കിലും തങ്ങളുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചാല്‍ അതാണ് തന്‍റെ സിനിമയുടെ ഏറ്റവും വലിയ വിജയമെന്ന് സത്യദാസ് പറയുന്നു.

കുടുംബ ബന്ധങ്ങള്‍ ശിഥിലമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കുടുംബ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സിനിമയില്‍ ഇന്ദ്രന്‍സും ചാര്‍മിളയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ആറ് മാസങ്ങള്‍ക്കുള്ളില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന അടുത്ത സിനിമയുടെ തിരക്കഥയുടെ പണിപ്പുരയിലാണ് സത്യദാസ്.. ലഹരിക്കെതിരെയായിരിക്കും അടുത്ത ചിത്രമെന്ന് സത്യദാസ് കാത്തലിക് വോക്സിനോട് പറഞ്ഞു. പൊതു സമൂഹത്തിന് വെറുതെ ചിരിച്ചു രസിക്കാന്‍ വേണ്ടി മാത്രം സിനിമ തയ്യാറാക്കാതെ സമൂഹനന്മയ്ക്ക് ഉതകുന്ന വിധത്തില്‍ സിനിമ തയ്യാറാകുകയാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

പതിമൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ചെയിതിട്ടുളള സത്യദാസിന്‍റെ ആദ്യ സിനിമയാണ് റെഡ് സിഗ്നല്‍. ഷോര്‍ട്ട് ഫിലിമുകളില്‍ നാലെണ്ണത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ‘ലിസ്റ്റ്’ എന്ന ഷോര്‍ട്ട് ഫിലിമിനു 2 സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. നമുക്ക് ഒരുമിക്കാം, ആദി എന്നിവയാണ് മറ്റ് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍. പരിസ്ഥിതി സംബന്ധമായ ഷോര്‍ട്ട് ഫിലിം ആണ് ആദി. പരിസ്ഥിതി മിഷന്‍ പൈതൃകം അവാര്‍ഡ്, വജ്രമുദ്ര അവാര്‍ഡ് എന്നിവ ലഭിച്ചു.

സാമൂഹ്യപ്രതി ബദ്ധത ഉയര്‍ത്തികാട്ടുന്ന ഏഴോളം നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇവയില്‍ പ്രധാനപെട്ടവയാണ് കാറ്റാടി മലയിലെ പുണ്യതേജസ്, മരുഭൂമിയിലെ ശബ്ദം, ഈ സ്നേഹ തണലില്‍ എന്നിവ.

റസല്‍പുരം സര്‍ക്കാര്‍സ്കുളില്‍ ചരിത്രാധ്യപകനായി സത്യദാസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭൗതീകമായ കാര്യങ്ങളില്‍ മാത്രമല്ല ആധ്യാത്മിക കാര്യങ്ങളിലും വളരെ അധികം ശ്രദ്ധ പതിപ്പിക്കുന്ന ഒരു വ്യക്തിയാണ് സത്യദാസ് . വചനബോധന ക്ലാസ്സില്‍ പി. ജി. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപാകനും, കെ.ല്‍.സി എ. യുടെ ഒരു സജീവ പ്രവര്‍ത്തകനും കൂടിയാണ് അദ്ദേഹം. ഇടവകയിലെ വിദ്യാഭ്യാസ സെക്രട്ടറി, നിഡ്സ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പാരിഷ് കൗണ്‍സിലിംഗ് മെമ്പര്‍ ആണ് അദ്ദേഹം. ഇടവക കാര്യങ്ങളില്‍ വരെ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം കുടുംബത്തില്‍ ഭാര്യയ്ക്ക് നല്ലൊരു ഭര്‍ത്താവും തന്‍റെ രണ്ട് മക്കള്‍ക്ക് നല്ലൊരപ്പനും കൊച്ചു മക്കള്‍ക്ക് അപ്പച്ചനുമായി സന്തോഷത്തോടെ ജീവിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker