Diocese

നെയ്യാറ്റിൻകര രൂപതയിലെ അൽമായ കമ്മീഷൻ “അഗ്നി 2018” സംഘടിപ്പിച്ചു

നെയ്യാറ്റിൻകര രൂപതയിലെ അൽമായ കമ്മീഷൻ "അഗ്നി 2018" സംഘടിപ്പിച്ചു

അനുജിത്ത്‌ & അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: കേരള റീജെണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ കീഴിലുള്ള അൽമായ കമ്മീഷൻ, അൽമായ നേതൃത്വ പരിശീലന ക്യാമ്പ് “അഗ്നി 2018” എന്നപേരിൽ ഒരു ദ്വിദിന പരിപാടി സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നവംബർ 24, 25 എന്നീ ദിവസങ്ങളിലായാണ് “അഗ്നി 2018” നടത്തപ്പെട്ടത്.

നെയ്യാറ്റിൻകര രൂപത അടുത്ത വർഷം വിദ്യാഭ്യാസ വർഷമായി ആചരിക്കുവാൻ ഒരുങ്ങുകയാണ്. അതിന്റെ മുന്നൊരുക്കമായി, വിവിധ തലങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ‘റിസോഴ്‌സ് പേർസൺസി’നെ (പരിശീലകരെ) വാർത്തെടുക്കുക എന്നതാണ് “അഗ്നി 2018” – ന്റെ ലക്ഷ്യമെന്ന് അൽമായ കമ്മീഷന്റെ ഡയറക്ടർ ഫാ. അനിൽ കുമാർ പറഞ്ഞു.

“അഗ്നി 2018” ന്റെ ഉദ്‌ഘാടനം നെയ്യാറ്റിൻകര രൂപതാ മെത്രാൻ റവ. ഡോ. വിൻസെന്റ് സാമുവൽ നിർവഹിച്ചു. അഗ്നി 2018 എന്ന് പേരിട്ടിരിക്കുന്ന ഈ ദ്വിദിന പരിശീലനപരിപാടി ‘ആഗോള സഭ മുന്നോട്ടു വയ്ക്കുന്ന പ്രബോധനങ്ങളെ, നെയ്യാറ്റിൻകര രൂപതയുടെ പശ്ചാത്തലത്തിൽ വ്യക്തമായി മനസിലാക്കുവാനും അത് വരും തലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിന് നിങ്ങളെ ഏവരെയും പ്രാപ്തരാക്കട്ടെ’ എന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.

“ലത്തീൻ കത്തോലിക്ക സമകാലിക സാമൂഹിക സാഹചര്യങ്ങളും സമുദായവും”; “ആധിപതേതര നേതൃത്വം ബി.സി.സി.കളിൽ”; “അനിവാര്യമായ അറിവിന്റെ ശുശ്രൂഷയും അടിസ്ഥാനമാകുന്ന ബി.സി.സി. കൂട്ടായ്മകളും”; “ഇന്ത്യൻ ഭരണഘടന:സവിശേഷതകളും ജനാധിപത്യ ഭരണ വികസനപങ്കാളിത്തവും”. എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.

ശ്രീ. ഷാജി ജോർജ്, ഫാ. ഗീവർഗ്ഗിസ്, ഫാ. പോൾ സണ്ണി, ശ്രീ. തോമസ്. കെ. സ്റ്റീഫൻ, ഫാ. ജോണി. കെ. ലോറൻസ്, അഡ്വ. ഷെറി ജെ. തോമസ്, ഫാ. ഷാജ് കുമാർ, ശ്രീ. ജോമോൻ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.

“അഗ്നി 2018”-ന്റെ സമാപനത്തിന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ് സന്നിഹിതനായിരുന്നു. ഈ ദ്വിദിന സെമിനാറിൽ നിന്ന് ലഭ്യമായത്, കൂടുതൽ ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള വെളിച്ചം മാത്രമാണെന്നും, അതിനാൽ കൂടുതൽ വായിക്കുകയും ഒരുങ്ങുകയും ഇനിയും ആവശ്യമാണെന്നും മോൺസിഞ്ഞോർ ഓർമ്മിപ്പിച്ചു.

രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും 55 പേർ “അഗ്നി 2018”-ൽ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker