Diocese

നെയ്യാറ്റിൻകര രൂപതയിൽ യുവജന വർഷത്തിന്‌ തുടക്കമായി

നെയ്യാറ്റിൻകര രൂപതയിൽ യുവജന വർഷത്തിന്‌ തുടക്കമായി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ആഗോള കത്തോലിക്കാ സഭയിൽ ഫ്രാൻസിസ്‌ പാപ്പയുടെ യുവജനവർഷ പ്രഖ്യാപനത്തെത്തുടർന്ന്‌ നെയ്യാറ്റിൻകര ലത്തീൻ രൂപതയിലും രൂപതാ ദിനത്തോടനുബന്ധിച്ച് യുവജന വർഷത്തിന്‌ തുടക്കം കുറിച്ചു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്‌കൊണ്ട് യുവാക്കൾ സഭയോടൊപ്പം യാത്രചെയ്യുന്നതിന്‌ മാതാപിതാക്കൾ മാർഗ്ഗ നിർദ്ദേശം നൽകണമെന്നും,  സഭയുടെ കരുത്ത്‌ എപ്പോഴും യുവജനങ്ങളിലാണെന്നും യുവജന വർഷ പ്രഖ്യാപനം നടത്തിയ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ പറഞ്ഞു.

രൂപതാ തല യുവജനവർഷ പ്രഖ്യാപനത്തിന്റെ ഭാഗമായി കെ.സി.ബി.സി. പുറത്തിറക്കിയ യുവജനവർഷ ലോഗോ പ്രകാശനം ചെയ്തു.

5 യുവജന പ്രധിനിധികൾ ചേർന്ന്‌ 5 ഭാഗങ്ങളായി കൊണ്ടുവന്ന യുവജന വർഷലോഗോ ബിഷപ്‌ വിൻസെന്റ്‌ സാമുവൽ ഒന്നിച്ച്‌ ചേർത്താണ്‌ ലോഗോ പ്രകാശനം ചെയ്തത്‌.

യുവജന വർഷ പ്രഖ്യാപന വേദിയിൽ യുവജനവർഷ സി.ഡി.യും ബിഷപ്‌ പ്രകാശനം ചെയ്‌തു. തുടർന്ന്‌ യുവജനവർഷത്തിന്‌ തുടക്കം കുറിച്ച്‌ ബലൂണിൽ തീർത്ത ജപമാല അകാശത്ത്‌ പറത്തി.

രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌, ജൂഡീഷ്യൽ വികാർ ഡോ. സെൽവരാജൻ, രൂപതാ യുവജന കമ്മിഷൻ ഡയറക്‌ടർ ഫാ. ബിനു.ടി, നെയ്യാറ്റിൻകര ഫൊറോന യുവജന കമ്മിഷൻ ഡയറക്‌ടർ ഫാ. റോബിൻ സി. പീറ്റർ, എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ്‌ അരുൺ തോമസ്‌ തുടങ്ങിയവർ പങ്കെടുത്തു.

യുവജനവര്‍ഷ പ്രഖ്യാപന ചിത്രങ്ങള്‍

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker