Diocese

നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാനമായി കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കുമായി കുമാരി ആൻസി

നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാനമായി കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കുമായി കുമാരി ആൻസി

ശശികുമാർ ആർ.എൽ.

നെയ്യാറ്റിൻകര: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി മലയാള വിഭാഗത്തിൽ (Annual Scheme Exam) ഒന്നാം റാങ്ക് കരസ്ഥമാക്കി നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കുമാരി ആൻസി.

നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ സെന്റ് ജോസഫ് ദൈവാലയം പത്തനാവിള ഇടവകയിൽ സെന്റ് സെബാസ്റ്റ്യൻ കുടുംബ യൂണിറ്റിലെ അംഗമാണ് കുമാരി ആൻസി. തിരുപുറം വില്ലേജിൽ വി.കെ. ഭവൻ താഴനിന്ന തേരിവിള അരുമാനൂർ പൂവാർ പി.ഒ. വീട്ടിൽ ശ്രീ.ബിജുവിന്റെയും ശ്രീമതി ബിന്ദുവിന്റെയും മകളാണ് കുമാരി ആൻസി. ബി., സഹോദരൻ വിവേക്. ദേവാലയത്തിൽ എല്ലാ പ്രവർത്തനങ്ങളിലും മുന്നിലുള്ള ആൻസി, ഇടവകയിലെ മറ്റുകുട്ടികൾക്കു പ്രചോദനമായിരിക്കും എന്നതിൽ സംശയമില്ല.

അച്ഛൻ കൂലി പണിയ്ക്ക് പോകുന്നു. അമ്മ വാട്ടർ അതോറിട്ടിയിൽ ജോലി ചെയ്യുന്നു. എങ്കിലും അൻസിയുടെ കുടുംബം സാമ്പത്തികമായി മുന്നോക്ക അവസ്ഥയിലല്ല. പത്താം ക്ലാസ് വരെ അരുമാനൂർ എം.വി.എച്ച്.എസ്.എസ്.-ൽ പഠിച്ചു. +2 ന് സയൻസ് വിഷയം, കാഞ്ഞിരംകുളം P.K.H.S.S.-ൽ പഠിച്ചു. തുടർന്ന്, ഡിഗ്രി മലയാളം മെയിനായി Annual Scheme ആയി പഠിക്കുകയും, 2018 – ലെ കേരള യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ (Annual Scheme Exam) ഒന്നാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു.

അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് അൻസിയുടെ വിജയത്തിൽ അഭിനന്ദിക്കുകയും തുടർ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു. അതുപോലെ തന്നെ, അൻസിയുടെ ഈ വിജയം യുവജനങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker