Diocese

നെയ്യാറ്റിൻകര രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് സഹായഹസ്തവുമായി ഹരിപ്പാട് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലേയ്ക്ക്

നെയ്യാറ്റിൻകര രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് സഹായഹസ്തവുമായി ഹരിപ്പാട് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലേയ്ക്ക്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ കോർപ്പറേറ്റ് മാനേജ്‌മെന്റ് തങ്ങളുടെ സഹായഹസ്തവുമായി  ഹരിപ്പാട് ഗേൾസ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ സന്ദർശിച്ചു.

നെയ്യാറ്റിൻകര കോർപ്പറേറ്റ് മാനേജ്‌മെന്റിലെ കെ.സി.എസ്.എൽ., ബാലവേദി തുടങ്ങിയ സംഘടനകളുടെ ശ്രമഫലമായി ശേഖരിച്ച പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, ബാഗുകൾ, ലൈബ്രറിക്ക് വേണ്ടപുസ്തങ്ങൾ തുടങ്ങിയവയാണ്
ഹരിപ്പാട് ഗവണ്മെന്റ് ഗേൾസ്‌ ഹയർസെക്കണ്ടറി സ്‌കൂളിലെ കുട്ടികൾക്ക് എത്തിച്ചത്.

കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ, ഫാ. ജോയിസാബു, പ്രധാനാധ്യാപകരായ അജി, ജപരാജ്‌ എന്നിവരും അധ്യാപകരായ പുഷ്പലത, ശ്രീകുമാരി, പ്രമീള, സാം, ഓഫീസ് സെക്രട്ടറി ഷീല എന്നിവർ ചേർന്നാണ് ഹരിപ്പാട് ഗവണ്മെന്റ് ഗേൾസ്‌ ഹയർസെക്കണ്ടറി സ്‌കൂളിൽ സന്ദർശനം നടത്തിയത്.

പൊതു അസംബ്ലിയിൽ വച്ച് മാനേജർ, എക്സികൂട്ടിവ് സെക്രട്ടറി, പ്രധാനാധ്യാപകൻ അബ്ദുൾ റസാഖ് എന്നിവർ നെയ്യാറ്റിൻകര കോർപ്പറേറ്റ് മാനേജ്‌മെന്റിനെ അനുമോദിക്കുകയും, അവരുടെ പ്രവർത്തനത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. പ്രളയ ദുരന്തം എല്ലാവരെയും കൂട്ടായ്മയിലേയും ഐക്യത്തിലേയ്ക്കും നയിച്ചുവെന്നും നല്ലനാളേയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നുമുള്ളതായിരുന്നു പൊതുവികാരം. അസംബ്ലിക്ക് പി.റ്റി.എ. പ്രസിഡന്റ് കെ.ബി.മനേഷ്  സ്വാഗതം അർപ്പിക്കുകയും, ഒടുവിൽ സ്റ്റാഫ്‌ സെക്രട്ടറി നസിം നന്ദിയർപ്പിക്കുകയും ചെയ്തു.

സ്കൂൾ കുട്ടികളിൽ ഒത്തിരി സന്തോഷവും ആകാംക്ഷയും പ്രകടമായിരുന്നു. ഇവിടുത്തെ ദുരന്തം പുറത്ത് അധികം അറിയുകയോ ചർച്ചയാവുകയോ ചെയ്തിരുന്നില്ല. എന്നാൽ, അധ്യാപകരുടെ സുഹൃത്തുക്കൾ വഴിയാണ് ഈ സ്കൂളിനെ കുറിച്ച് നെയ്യാറ്റിൻകര രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് അറിഞ്ഞത്.

പ്രതിസന്ധികൾ തളരരുതെന്നും,
പ്രതിക്ഷയോട് മുന്നേറണമെന്നും, ഈ പ്രളയം കൂടുതൽ ശക്തിപ്പെടാനുള്ള പാഠ്യപദ്ധതിയാണെന്നും മനസിലാക്കി മുന്നോട്ടു പോകണമെന്ന് നെയ്യാറ്റിൻകര രൂപതാ കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ കുട്ടികളോട് പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker