Kerala

പള്ളിത്തുറയുടെ ത്യാഗം രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തി; ഡോ.ശശി തരൂർ എം.പി.

അറുപതുകളിൽ പള്ളിത്തുറജനത രാഷ്ട്രത്തിനുവേണ്ടി സ്വന്തം ഭൂമിയും പള്ളിയും ആസ്തിവകകളും വിട്ടുകൊടുത്തു...

ഡോ.എഫ്.എം.ലാസർ

തിരുവനതപുരം: അറുപതുകളിൽ പള്ളിത്തുറജനത രാഷ്ട്രത്തിനുവേണ്ടി സ്വന്തം ഭൂമിയും പള്ളിയും ആസ്തിവകകളും വിട്ടുകൊടുത്തുകൊണ്ട് കുടിയേറ്റത്തിനു കാട്ടിയ മനോഭാവം മഹത്തരമാണെന്നും, അതിന് എക്കാലവും രാജ്യം പള്ളിത്തുറജനതയോട് കടപ്പെട്ടിരിക്കുന്നുവെന്നും, കാലാതീതമായ ഈ ത്യാഗമാണ് ഇന്നത്തെ ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിച്ചുചാട്ടത്തിന് കാരണമായതെന്നും ഡോ.ശശി തരൂർ എം.പി. പറഞ്ഞു. പള്ളിത്തുറ സാരാഭായി റെസിഡന്റ്‌സ് അസോസിയേഷൻ – പി.എസ്.ആർ.എ.യുടെ എട്ടാമത് വാർഷികവും ആദരവ് സംഗമവും ബിഷപ്പ് പീറ്റർ ബെർണാഡ് പെരേര നഗറിൽ (പള്ളിത്തുറ ലയോള ഹാളിൽ) ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

അതോടൊപ്പം, എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം നേടിയ പള്ളിത്തുറ ഹയർ സെക്കൻഡറി സ്‌കൂളിന് അഭിനന്ദനങ്ങൾ അർപ്പിച്ച അദ്ദേഹം സ്കൂളിനുള്ള പി.എസ്.ആർ.എ.യുടെ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് ലാംബർട്ട് മിരാന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എഫ്.എം.ക്രിസ്റ്റിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക വികാരി ഫാ.ലെനിൻ ഫെർണാണ്ടസ് അനുഗ്രഹ പ്രഭാഷണം നടത്തി. പി.എസ്.ആർ.എ. കോർഡിനേറ്റർ എൻ.വെൻസിലാസ്, പള്ളിത്തുറ എച്ച്എസ്എസ് പ്രിൻസിപ്പൽ എ.കനകദാസ്, ഹെഡ്മിസ്ട്രസ് റീന പെരേര, മെറ്റിൾഡാ ജോസ് എന്നിവർ പ്രസംഗിച്ചു.

പള്ളിത്തുറ ജനത സ്വപ്നങ്ങൾ കാണണമെന്നും വൈദഗ്ധ്യമുള്ളവർ ആകണമെന്നും വൈവിധ്യവത്കരണം മനസ്സിലാക്കി സമൂഹത്തിന്റെ മുഖ്യധാരാ പദവികളിൽ എത്തപ്പെടാൻ പരിശ്രമങ്ങൾ നടത്തണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തിയ ഐ.എസ്.ആർ.ഓ.–വി.എസ്.എസ്.സി. ചീഫ് കൺട്രോളർ ഡോ.ബിജു ജേക്കബ് പറഞ്ഞു.

പള്ളിത്തുറ ജനതയുടെയുടെ ചരിത്രപരമായ ത്യാഗം തീരദേശ ജനതയ്ക്ക് ആകമാനം അഭിമാനമാണെന്നും അവരുടെ സാമൂഹിക പുരോഗതിക്ക് രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റി നിർത്തി പുസ്തക പ്രചാരണം, വായന എന്നിവയിലൂടെ ഒരു സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിയ്ക്കണമെന്നും മുഖ്യപ്രഭാഷകൻ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ ആഹ്വാനം ചെയ്തു.

സാമൂഹിക പ്രവർത്തനത്തിൽ ഡോക്ടറേറ്റും നേപ്പാളിൽ നിന്നും പീസ് അമ്പാസ്സഡർ നിയമനവും ലഭിച്ച ഡോ.എഫ്.എം. ലാസറിനെയും യോഗത്തിൽ ആദരിച്ചു. അതുപോലെ, എം.ബി.ബി.എസ്. ‌നേടിയ ഡോ.ആൻ ജോസഫ്, പള്ളിത്തുറ ഇടവകയിൽ എസ്.എസ്.എൽ.സി.യ്ക്ക് ഫുൾ എ പ്ലസ് നേടിയ നോവ ക്രിസ്റ്റിൽ, കൂടാതെ എസ്.എസ്.എൽ.സി., പ്ലസ് ടൂ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ബിരുദം എന്നിവയിലെ വിജയികൾക്കും പി.എസ്.ആർ.എ.യുടെ പുരസ്കാരങ്ങൾ നല്കി.

ട്രെഷറർ ജോണി സിൽവ, സ്റ്റീഫൻ പോൾ, മാർഗ്രറ്റ് ലൂക്കോസ്, സന്ധ്യാവ് ഫെർണാണ്ടസ്, ഹെലൻ ഫെലിക്സ്, എഡ്വിൻ പോൾ, ജോയി സിൽവ എന്നിവരായിരുന്നു മുഖ്യ സംഘാടകർ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker