World

പാക്കിസ്ഥാനിലെ മെത്രാന്മാർ ‘ആദ് ലീമിന’ സന്ദർശനം നടത്തി

പാക്കിസ്ഥാനിലെ മെത്രാന്മാർ ‘ആദ് ലീമിന’ സന്ദർശനം നടത്തി

റോം : മാർച്ച് 15-Ɔο തിയതി (ഇന്നലെ)  വ്യാഴാഴ്ച രാവിലെയാണ് പാക്കിസ്‌ഥാനിലെ മെത്രാൻ സംഗം ‘ആദ് ലീമിന’ (Ad Limina Apostolorum = ആഗോള സഭാതലവനുമായി കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ 5 വര്‍ഷംകൂടുമ്പോഴുള്ള ഔദ്യേഗിക കൂടിക്കാഴ്ചയ്ക്കാണ് ad limina visita എന്ന് പറയുന്നത്) സന്ദർശനം നടത്തിയത്.
പാക്കിസ്ഥാനിലെ 7 സഭാ പ്രവിശ്യകളുടെ തലവന്മാരാണ് കറാച്ചി അതിരൂപതാദ്ധ്യക്ഷനായ ജോസഫ് കൂട്സിന്‍റെ നേതൃത്വത്തിൽ പാപ്പാ ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തിയത്.

ലാഹോർ അതിരൂപതാദ്ധ്യക്ഷൻ – ആർച്ചുബിഷപ്പ് സെബാസ്റ്റ്യൻ ഷാ;
ഹൈദ്രാബാദ് രൂപതാ മെത്രാൻ – സാംസൺ  ഷുക്കാർദിൻ;
ഒഴിഞ്ഞു കിടക്കുന്ന ഇസ്ലാമാബാദ്-റാവൽപ്പിണ്ടി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും,
ഫൈസലാബാദ് രൂപതാ മെത്രാനുമായ ജോസഫ് ആർഷദ് എന്നിവരാണ് പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.

കടപ്പാട്: വത്തിക്കാൻ റേഡിയൊ, റോം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker