Parish

പാലോട്‌ സെന്റ്‌ ജോർജ്  ദേവാലയ തിരുനാളിന്‌ തുടക്കമായി

പാലോട്‌ സെന്റ്‌ ജോർജ്  ദേവാലയ തിരുനാളിന്‌ തുടക്കമായി

പാലോട് : പാലോട്‌ സെന്റ്‌ ജോർജ് ദേവാലയത്തിന്റെ ഇടവക മധ്യസ്‌ഥ തിരുനാളിന്‌ തുടക്കമായി. ഇടവക വികാരി ഫാ. എൻ. സൈമൺ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു.

നെടുമങ്ങാട് റീജിയണൽ കോ-ഓർഡിനേറ്റർ  മോൺ. റൂഫസ് പയസ് ലീൻ  തിരുനാൾ പ്രാരംഭ ദിവ്യബലക്ക്‌ നേതൃത്വം നൽകി. പേരയം ഇടവക വികാരി ഫാ. ആന്റണി വിന്റോ വചനസന്ദേശം നൽകി. തിരുനാളിന്റെ ഭാഗമായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന്‌ ഫാ. ജോസഫ് രാജേഷ് നേതൃത്വം നൽകുന്നു.

തിരുനാൾ ദിനങ്ങളിലെ ആദ്യ ദിനങ്ങളായ 23 മുതൽ 26 വരെ ആഘോഷകരമായ ജപമാലയും ലിറ്റിനിയും ജീവിത നവീകരണ ധ്യാനവും നടക്കും.

തുടർന്നുള്ള ദിനങ്ങളിൽ നടക്കുന്നു ആഘോഷമായ ദിവ്യബലികൾക്ക് റവ. ഫാ. ഡെന്നിസ് മണ്ണുർ, റവ. ഫാ. അൽഫോൻസ് ലിഗോരി, റവ. ഫാ. സാജൻ ആന്റണി, റവ. ഫാ. അനുപ് osj എന്നിവർ നേതൃത്വം നൽകും.

സമാപന ദിനമായ ഏപ്രിൽ 29-ന്‌ രാവിലെ 10- ന്‌ നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹ ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികൻ കള്ളിക്കാട് ഇടവക വികാരി റവ. ഡോ. ജയരാജ് J.R., വചന സന്ദേശം നൽകുന്നത് തിരുവനന്തപുരം രൂപതയിലെ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ മാനേജരായ റവ. ഡോ. ടൈസൺ Y. തുടർന്ന്‌ ഇടവക കൗൺസിന്റെ നേതൃത്വത്തിൽ സ്‌നേഹ വിരുന്ന്‌.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker