Kerala

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൈത്താങ്ങായി ജനപ്രതിനിധികൾ മാറണം; ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

അതിരൂപതാംഗങ്ങളായ 130 ജനപ്രതിനിധികൾക്കും വരാപ്പുഴ അതിരൂപതയുടെ ഉപഹാരം ആർച്ച് ബിഷപ്പ് സമ്മാനിച്ചു...

ലൂയീസ് തണ്ണിക്കോട്ട്

കൊച്ചി: സമൂഹത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരായി തീരേണ്ടവരാണ് ജനപ്രതിനിധികളെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘തദ്ദേശാദരം’ അനുമോദനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപതാംഗങ്ങളായ 130 ജനപ്രതിനിധികൾക്കും വരാപ്പുഴ അതിരൂപതയുടെ ഉപഹാരം ആർച്ച് ബിഷപ്പ് സമ്മാനിച്ചു.

എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ നന്മയുടെ നക്ഷത്രങ്ങളായി മാറേണ്ടവരാണ് ജനപ്രതിനിധികളെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് പറഞ്ഞു.

ആലുവ നഗരസഭ ചെയർമാൻ എം.ഒ.ജോൺ, എറണാകുളം ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, മരട് മുനിസിപ്പൽ ചെയർമാൻ ആന്റെണി ആശാൻപറമ്പിൽ, കൊച്ചി കോർപറേഷൻ അംഗം അഡ്വ. മിനിമോൾ, വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ മോൺ.ജോസഫ് പടിയാരംപറമ്പിൽ,കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ്, കെഎൽസിഎ അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, റോയ് പാളയത്തിൽ, സിബി ജോയ്, എന്നിവർ പ്രസംഗിച്ചു.

അതിരൂപത ബിസിസി ഡയറക്ടർ ഫാ.ആൻറണി അറക്കൽ, ഇഎസ്എസ്എസ് ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത്, കെഎൽസിഎ അസോ.ഡയറക്ടർ ഫാ.രാജൻ കിഴവന, കൊച്ചി കോർപറേഷൻ അംഗങ്ങളായ ഹെൻറി ഓസ്റ്റിൻ, ജോർജ് നാനാട്ട്, എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker