Kerala

പിന്നാക്ക സമുദായങ്ങളോടുളള അവഗണന തിരുത്തണം: ലത്തീൻസമുദായ സംഘടനകൾ

പിന്നാക്ക സമുദായങ്ങളോടുളള അവഗണന തിരുത്തണം: ലത്തീൻസമുദായ സംഘടനകൾ

സ്വന്തം ലേഖകന്‍

കൊച്ചി:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക്, നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി പ്രകാരം ഉദ്യോഗ-വിദ്യാഭ്യാസ സംവരണം കേരളത്തിൽ ഏർപ്പെടുത്തിയത് വസ്തുനിഷ്ഠവും വിശദവുമായ പഠനങ്ങൾക്ക് ശേഷമല്ലായെന്ന് ലത്തീൻ കത്തോലിക്കാ സമുദായ നേതൃ യോഗം വിലയിരുത്തി. ഭരണഘടനാ ഭേദഗതി ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇത് പരിഗണിക്കാതെ, മുന്നാക്ക സംവരണം ധൃതി പിടിച്ച് അശാസ്തിയമായ രീതിയിൽ കേരളത്തിൽ നടപ്പാക്കിയ രീതി പ്രതിഷേധാർഹമാണ്.

കേരളത്തിലെ ജനസംഖ്യയിൽ നാലിലൊന്നിൽ താഴെ മാത്രമാണ് മുന്നാക്ക ജനവിഭാഗങ്ങളുടെ ജനസംഖ്യ. സർക്കാർ കണക്കനുസരിച്ചു തന്നെ ഇവരിൽ കേവലം പത്തു ശതമാനത്തിൽ താഴെ മാത്രമാണ് ദരിദ്രർ. അതായത് സംസ്ഥാനത്തെ ജനസംഖ്യയിൽ കേവലം രണ്ടര ശതമാനത്തിൽ താഴെ മാത്രമാണ് മുന്നാക്ക വിഭാഗത്തിലെ ദരിദ്രർ. എന്നാൽ ഇവർക്ക് വേണ്ടി പത്തു ശതമാനം സീറ്റ് സംവരണം ചെയ്യുന്നത് യാതൊരു തരത്തിലും നീതീകരിക്കാവുന്നതല്ല.

പരമാവധി പത്തു ശതമാനം സീറ്റ് നല്കാമെന്നാണ് ഭരണഘടനാ ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിൽ ഓപ്പൺ ക്വാട്ടയുടെ പത്തു ശതമാനത്തിനു പകരം മൊത്തം സീറ്റുകളുടെ പത്തു ശതമാനമാണ് നീക്കിവച്ചിരിക്കുന്നത്. മുന്നാക്ക വിഭാഗ ഉദ്യോഗസ്ഥ ലോബിയുടെ കെണിയിൽ സർക്കാർ പെട്ടു പോയോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇപ്പോൾ നടപ്പിലാക്കാൻ ആരംഭിച്ചിരിക്കുന്ന മുന്നാക്ക സംവരണ രീതിയുടെ അശാസ്ത്രീയതയുടെ ഉത്തമ ഉദാഹരണമാണ് ഏറ്റവും ദാരിദ്യം അനുഭവിക്കുന്ന പട്ടികജാതി വിഭാഗങ്ങളേക്കാൾ റാങ്ക് ലിസ്റ്റിൽ വളരെ താഴെയുള്ള മുന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ് നും പ്ലസ് വണ്ണിനും അഡ്മിഷൻ ലഭിക്കുന്നത്.

പി.എസ്.സി.യിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തും മുൻപ് സംവരണത്തിന്റെ നേട്ടവും ഗുണവും പിന്നാക്ക സമുദായങ്ങൾക്ക് എത്രമാത്രം ലഭിച്ചുവെന്ന പഠനം നടത്തി, ഉദ്യോഗസ്ഥരുടെ ജാതി അടിസ്ഥാനത്തിലുള്ള ലിസ്റ്റ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ലത്തീൻ സമുദായസംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. പിന്നാക്ക ജനവിഭാഗങ്ങൾക്ക് നീതി നൽകാതിരിക്കാനുളള സംഘടിത ശ്രമങ്ങൾ എന്നും ഉണ്ടായിട്ടുണ്ട്. സവർണ സംഘടിത ശക്തികളുടെ സമ്മർദ്ദത്തിന് സംസ്ഥാന സർക്കാരും കീഴടങ്ങുകയാണ്.
സംവരണ നഷ്ടത്തെക്കുറിച്ചും അർഹമായത് ലഭിക്കാത്തതിനെക്കുറിച്ചും കെആർഎൽസിസി ഉൾപ്പെടെയുള്ള പിന്നാക്ക സമുദായ സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയുള്ളതാണ്. അവരുമായി സർക്കാർ ചർച്ചകൾക്ക് തയ്യാറായിരുന്നെങ്കിൽ പിന്നാക്ക വിഭാഗങ്ങളിലുണ്ടായിട്ടുള്ള വലിയ അസംതൃപ്തി ഒഴിവാക്കാമായിരുന്നു. പ്ലസ്ടു അഡ്മിഷന് Ews സംവരണം വഴി നൽകിയ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ മാർക്ക് അധികമുള്ള പിന്നാക്ക വിദ്യാർത്ഥികൾ അഡ്മിഷൻ ലഭിക്കാതെ പടിക്ക് പുറത്താണ്.

മുന്നാക്ക വിഭാഗ കമ്മീഷൻ്റെ ചെയർമാന് ക്യാബിനറ്റ് പദവിയാണ് നൽകിയിട്ടുള്ളത്. പട്ടികജാതി-വർഗ കമ്മീഷൻ, പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവയുടെ ചെയർമാൻമാർക്ക് ഈ പദവി നല്കപ്പെട്ടിട്ടില്ല.
പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷനും അവഗണനയിലാണ്.
കേരളഹൈക്കോടതി സംവരണം നീതീ പൂർവകമാക്കാൻ നൽകിയ നിർദേശവും പാലിക്കപ്പെട്ടിടില്ല. ജാതി തിരിച്ചുള്ള സർക്കാർ ജീവനക്കാരുടെ കണക്കുകൾ ജാതിസംവരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടത്തലുകൾ ഉണ്ടാക്കും. നരേന്ദ്രൻ കമ്മീഷൻ റിപ്പാർട്ടിനു ശേഷവും പിന്നാക്ക സമുദായങ്ങൾക്ക് നീതീ നൽകാൻ സംസ്ഥാനത്ത് ശക്തമായ നടപടികൾ ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തിൽ നീതിക്കുവേണ്ടിയുളള പിന്നാക്ക സമുദായങ്ങളുടെ യോജിച്ച ശ്രമങ്ങളിൽ ലത്തീൻ സമുദായവും പങ്കുചേരും.

യോഗത്തിൽ കെ ആർ എൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആന്റണി ആൽബർട്ട് , ട്രഷറർ ആന്റണി നെറോണ,കെ എൽ സി എ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ്, സി എസ് എസ് വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ, DCMS ജനറൽ സെക്രട്ടറി M ദേവദാസ് , യൂണിയൻ ഓഫ് ആംഗ്ലോ ഇൻഡ്യൻ അസോസിയേഷൻ ജനാർ സെക്രട്ടറി മാർഷൽ ,KLCWA പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസിസ്, Kcym ലാറ്റിൻ പ്രസിഡന്റ് അജിത് തങ്കച്ചൻ, KCF ട്രഷറർ അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, അഡ്വ. റാഫേൽ ആന്റണി, കെ.ബി. സൈമൺ അഡ്വ.വി.എ ജെറോം, ജോസഫ് ജൂഡ് , ടി.എ. ഡാൽഫിൽ,അഡ്വ. ഫ്രാൻസിസ് എം.എ, ജോസഫ് ആഞ്ഞിപ്പറമ്പിൽ, പി.ജെ തോമസ് . ജയിനമ്മ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker