Diocese

പീഡനുഭവ സ്‌മരണ പുതുക്കി ദുഖവെളളി ആചരിച്ചു; ദേവാലയങ്ങളിൽ ഇന്ന്‌ ഭക്‌തി സാന്ദ്രമായ ഈസ്റ്റർ പാതിരാ കുർബാന

പീഡനുഭവ സ്‌മരണ പുതുക്കി ദുഖവെളളി ആചരിച്ചു; ദേവാലയങ്ങളിൽ ഇന്ന്‌ ഭക്‌തി സാന്ദ്രമായ ഈസ്റ്റർ പാതിരാ കുർബാന

നെയ്യാറ്റിന്‍കര : പീഡാനുഭവ സ്‌മരണ പുതുക്കി ദേവാലയങ്ങളിൽ ദു:ഖ വെളളി ആചരിച്ചു. നെയ്യാറ്റിൻകര അമലോത്‌ഭവ മാതാ കത്തീഡ്രലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര പട്ടണത്തിൽ കുരിശിന്റെ വഴി പ്രാർത്ഥന നടന്നു. ദേവാലയത്തിൽ നടന്ന കുരിശാരാധനക്ക്‌ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ നേതൃത്വം നൽകി.

പ്രത്യാശയുടെ സ്‌നേഹ സന്ദേശം നല്‍കി ക്രിസ്‌തുനാഥന്റെ ഉത്ഥാനം പ്രഘോഷിച്ച്‌ ദേവാലയങ്ങളിൽ ഇന്ന്‌ ഈസ്റ്റർ പാതിരാ കുർബാനകൾ നടക്കും. ഈസ്റ്റർ ദിനത്തിൽ ലത്തീൻ ആരാധന ക്രമത്തിലെ ആകർഷണീയ ഭാഗമായ പെസഹാ പ്രഘോഷണം ഉണ്ടായിരിക്കും.

ദിവ്യബലിക്ക്‌ മുമ്പ്‌ ദേവാലയങ്ങളുടെ മുന്നിൽ ഒരുമിച്ചു കൂടുന്ന വിശ്വാസികൾ, വൈദികൻ പെസഹാതിരി തെളിച്ച്‌, മെഴുകുതിരി വെളിച്ചത്തിലാണ്‌ തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്‌. തുടർന്ന്‌ അൾത്താരയെ ലക്ഷ്യമാക്കി കൈയ്യിലെ മെഴുകുതിരികൾ തെളിച്ച്‌ പ്രദക്ഷിണം നടക്കും. പ്രധാന വാതിലിനു സമീപവും ദേവാലയത്തിന്റെ മധ്യത്തിലും അൾത്താരക്ക്‌ മുന്നിലുമായി നിന്ന്‌ ‘ക്രിസ്‌തുവിൻ പ്രകാശമെന്ന്‌’ വൈദികൻ ഉച്ചസ്വരത്തിൽ ഉരുവിടുമ്പോൾ ‘ദൈവത്തിനു സ്‌തോത്രം’ എന്ന്‌ വിശ്വസികൾ പ്രത്യുത്തരം നൽകും.

തുടർന്ന്‌ ഈസ്റ്റർ ദിനത്തിലെ പ്രധാന ആകർഷണമായ പെസഹാ പ്രഘോഷണവും, മെഴുകുതിരി കത്തിച്ചു പിടിച്ച് ജ്ഞാനസ്‌നാന വ്രതവാഗ്‌ദാനവും നടക്കും.

വൈദികൻ ആശീർവദിച്ച ജലം വിശ്വാസികളിലേക്ക്‌ തളിക്കുമ്പോൽ പുതിയ ഉയർപ്പിലേക്കുളള പ്രതീക്ഷ നൽകികൊണ്ട്‌ ഗായക സംഘം ‘കണ്ടു ഞാൻ മോദമാർന്നു’ എന്ന മനോഹര ഗാനം ആലപിക്കും.

നെയ്യാറ്റിൻകര അമലോത്‌ഭവ മാതാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരു കർമ്മങ്ങൾക്ക്‌ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ മുഖ്യ കാർമികത്വം വഹിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker