Diocese

പുത്തൻ മാതൃകയോടെ നെയ്യാറ്റിൻകര കത്തീഡ്രൽ ഇടവകയിലെ വിശുദ്ധ കുരിശിന്റെ ബി.സി.സി.യൂണിറ്റ്

"ലൗ ദാത്തെ സീ" എന്ന പ്രബോധനത്തെ ഉൾക്കൊണ്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകാൻ വി.കുരിശിന്റെ ബി.സി.സി.യൂണിറ്റ്

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കത്തീഡ്രൽ ഇടവകയിലെ വിശുദ്ധ കുരിശിന്റെ ബി.സി.സി.യൂണിറ്റ്
കാരുണ്യ പ്രവർത്തിയുടേതടക്കം പുത്തൻ മാതൃകയോടെ നെയ്യാറ്റിൻകര രൂപതയിൽ പ്രവർത്തന നിരതം. അനാഥാലയ സന്ദർശനവും, ആശുപത്രി സന്ദർശനവും കൂടാതെ പരിശുദ്ധ പിതാവിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള “ലൗ ദാത്തെ സീ” എന്ന പ്രബോധനത്തെ ഉൾക്കൊണ്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകാനും വി.കുരിശിന്റെ ബി.സി.സി.യൂണിറ്റ് ശ്രമിക്കുന്നു.

ബി.സി.സി. യൂണിറ്റ് ലീഡർ ശ്രീ.സന്തോഷിന്റെ നേതൃത്വത്തിൽ മണ്ണടിക്കോണം അനാഥാലയവും, നെയ്യാറ്റിൻകര ഗവണ്മെന്റ് ആശുപത്രിയും സന്ദർശിക്കുകയും, അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകുകയും അവരോടൊപ്പം അല്പസമയം ചെലവഴിക്കുകയും ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഓരോ വൃക്ഷ തൈ വീതം യൂണിറ്റിലെ എല്ലാ കുടുംബങ്ങൾക്കും നൽകി. കൂടാതെ, വിദ്യാഭ്യാസവർഷാചരണത്തിന്റെ ഭാഗമായി യൂണിറ്റ് തല പഠനോത്സവവും, വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. അതുപോലെതന്നെ, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക്‌ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

കത്തീഡ്രൽ വികാരി ഫാ.അൽഫോൻസ് ലിഗോരിയുടെ നിർദേശങ്ങൾ അനുസരിച്ച്, സഹവികാരി ഫാ.ജെറിനാണ് വിശുദ്ധ കുരിശിന്റെ ബി.സി.സി.യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചതെന്ന് യൂണിറ്റ് ലീഡർ ശ്രീ.സന്തോഷ് പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker