World

പോപ്പ് ഫ്രാൻസിസ് – മാൻ ഓഫ് ഹിസ് വേർഡ്‌ (Pope Francis – Man of His Word) മെയ്‌ 18-ന് തിയേറ്ററുകളിൽ

പോപ്പ് ഫ്രാൻസിസ് - മാൻ ഓഫ് ഹിസ് വേർഡ്‌(Pope Francis - Man of His Word) മെയ്‌ 18-ന് തിയേറ്ററുകളിൽ

സ്വന്തം ലേഖകൻ

റോം: മൂന്നു പ്രാവശ്യം അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട  ‘വിം വെൻഡേഴ്’ എഴുതിയ “Pope Francis – A Man of His Word” ആണ് സിനിമയായി വെള്ളിത്തിരയിൽ എത്തുന്നത്.  ഈ സിനിമ വിം വെൻഡേഴ്സിന്റെ പോപ്പിനോടൊപ്പമുള്ള യാത്രയുടെ അവതരണമാണ്. അതുകൊണ്ട്തന്നെ, ഡോക്യുമെന്ററിയേക്കാളും വ്യക്തിപരമായ ഒരു യാത്രയാണ്.

ഒരു പോപ്പിനെക്കുറിച്ചുള്ള അത്യപൂർവ്വമായ ഒരു അവതരണമാണിത്. പോപ്പിന്റെ ആശയങ്ങളും സന്ദേശങ്ങളും ആണ് ഇതിന്റെ കേന്ദ്രബിന്ദു. ഇത് പോപ്പിന്റെ പരിഷ്ക്കരണ പ്രവർത്തനങ്ങളേയും, ഇന്നത്തെ ആഗോളസംശയങ്ങളായ – മരണം, സാമൂഹ്യ നീതി, കുടിയേറ്റം, ഇക്കോളജി, സമ്പത്ത് അസന്തുലിതാവസ്ഥ, ഭൗതികവാദം, കുടുംബത്തിന്റെ പങ്ക് തുടങ്ങിയവയ്ക്കുള്ള പോപ്പിന്റെ പ്രതികരണങ്ങളെയുമാണ് അവതരിപ്പിക്കുക.

ചിത്രത്തിൽ ക്യാമറ ദൃശ്യങ്ങളും ആഖ്യാനരീതികളും പാപ്പായെ മുഖാമുഖം ഒപ്പിയെടുത്തിരിക്കുന്നു. അക്ഷരാർത്ഥത്തിൽ പാപ്പയും ലോകവും തമ്മിലുള്ള ഒരു സംഭാഷണം സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകൻ.

അതുപോലെതന്നെ,  “ചോദ്യങ്ങളുടെ സിംഫണി” സിനിമയുടെ നട്ടെല്ലായി രൂപാന്തരപ്പെടുന്നുണ്ട്.  ലോകമെമ്പാടുമുള്ള പാപ്പായുടെ പല യാത്രകളിലെയും അനുഭവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിലുടനീളം ഫ്രാൻസിസ് പാപ്പായ്ക്ക് സഭയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ; ദരിദ്രർക്ക് വേണ്ടിയുള്ള ആഴമേറിയ ആഗ്രഹം; പാരിസ്ഥിതിക പ്രശ്നങ്ങൾ, സാമൂഹിക നീതി എന്നിവയിലെ പങ്കാളിത്തം; ലോക മതങ്ങളുടെ ഇടയിൽ സമാധാനം പുലർത്തുന്നതിനുള്ള ആഹ്വാനം തുടങ്ങിയവ തെളിമയോടെ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിൽ സെന്റ് ഫ്രാൻസിസ് അസീസിയുടെ സാന്നിദ്ധ്യവും ഉണ്ട്. കാരണം, പാപ്പായുടെ പേരിന് വിശുദ്ധന്റെ പേരുമായുള്ള  ബന്ധവും, വിശുദ്ധൻ തന്റെ ജീവിതത്തിൽ പുലർത്തിയിരുന്ന ചിട്ടകളും, വിശുദ്ധന് പരിസ്ഥിതിയുമായി ഉണ്ടായിരുന്ന ബന്ധവും ഇന്നിന്റെ ലോകത്തിൽ പാപ്പായിലൂടെ വീണ്ടും ആവിഷ്കരിക്കപ്പെടുന്നു.

അഴിമതിയുടെയും അധികാരത്തിന്റെയും അസ്വാസ്ഥ്യങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, “Pope Francis – A Man of His Words” കാണിച്ചുതരുന്നു ‘പാപ്പാ താൻ പഠിപ്പിക്കുന്നതും പറയുന്നതും ജീവിക്കുകയും, അങ്ങനെ തന്റെ ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസ പാരമ്പര്യങ്ങളുടെയും സംസ്കാരങ്ങളുടെയും വിശ്വാസം നേടിയെടുക്കുകയും ചെയ്ത ഒരു മഹത്‌വ്യക്തി’ ആണെന്ന്.

“Pope Francis – A Man of His Word” രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്  Mr. Wenders with Samanta Gandolfi Branca, Alessandro Lo Monaco (The World’s Smallest Army), Andrea Gambetta and David Rosier (The Salt of the Earth) എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ
നിർമ്മാണം Célestes Images, Centro Televisivo Vaticano, Solares Fondazione delle Arti, PTS Art’s Factory, Neue Road Movies, Fondazione Solares Suisse, and Decia Films എന്നിവരുടെ നേതൃത്വത്തിലാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker