Kerala

പ്രളയത്തിലെ രക്ഷാപ്രവർത്തകർക്ക് വള്ളങ്ങൾ ക്രിസ്മസ് സമ്മാനമായി നൽകി ഒരു കോഴഞ്ചേരി കാരൻ

പ്രളയത്തിലെ രക്ഷാപ്രവർത്തകർക്ക് വള്ളങ്ങൾ ക്രിസ്മസ് സമ്മാനമായി നൽകി ഒരു കോഴഞ്ചേരി കാരൻ

ബ്ലെസൻ മാത്യു

കഠിനംകുളം : മരിയനാട് എന്ന മത്സ്യ ഗ്രാമത്തിൽനിന്നും പ്രളയ സമയത്ത് വിവിധ പ്രദേശങ്ങളിൽ 22 വള്ളങ്ങളിൽ പോയി ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ 132 മത്സ്യത്തൊഴിലാളികളിൽ രണ്ടുപേർക്ക് നന്ദിസൂചകമായി വള്ളങ്ങൾ സമ്മാനിച്ച് നവകേരള നിർമ്മിതിക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും മാതൃകയായി കോഴഞ്ചേരികാരൻ ഡാനി ജേക്കബ് വലിയതറയിൽ.

ഇന്ന് വൈകുന്നേരം 4 മണിക്ക് നടന്ന പരിപാടിയിൽ തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ക്രിസ്തുദാസ്, മോൺ. വിൽഫ്രഡ്, ഫാ. ആഷ്ലിൻ ജോസ്, ഫാ. ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവാണ് വള്ളങ്ങൾ ആശിർവദിച്ച് അർഹതപ്പെട്ടവർക്ക് കൈമാറിയത്. തങ്ങൾക്ക് വേണ്ടി ഈ പാവപ്പെട്ട മത്സ്യതൊഴിലാളികൾ ചെയ്ത കാരുണ്യ പ്രവർത്തിയ്ക്ക് നന്ദി സൂചകമായി ഡാനി ജേക്കബ് ചെയ്തത് മഹത്തായ കാര്യമാണെന്നും പ്രസ്തുത പ്രവർത്തനം നല്ലൊരു ക്രിസ്മസ് സന്ദേശമാണെന്നും ബിഷപ് പറഞ്ഞു.

പ്രളയ സമയത്ത് മരിയനാട്ടിലെ മത്സ്യത്തൊഴിലാളികൾ ചെയ്ത ധീരമായ രക്ഷാപ്രവർത്തനങ്ങളെയും കാരുണ്യ പ്രവർത്തികളെയും അനുസ്മരിച്ചുകൊണ്ടും, മത്സ്യത്തൊഴിലാളികളെ ആദരിച്ചുകൊണ്ടും ഇടവകവികാരി ഫാ. ആഷ്ലിൻ ജോസ് സംസാരിച്ചു.

തുടർന്ന്, ഫെറോന വികാരി മോൺ. വിൽഫ്രഡ്, ഫാ. ഡാനിയേൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker