Kerala

പ്രാർത്ഥനാ നിയോഗങ്ങളുമായി ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ ഭരണങ്ങാനത്ത്

പ്രാർത്ഥനാ നിയോഗങ്ങളുമായി ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ ഭരണങ്ങാനത്ത്

ബ്ലസൻ മാത്യു അഗസ്റ്റിൻ

ഭരണങ്ങാനം: പ്രാർത്ഥനാ നിയോഗങ്ങളുമായിട്ടാണ് താനും വിശുദ്ധ അൽഫോൻസാമ്മയുടെസന്നിധിയിൽ എത്തിയതെന്ന് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെസന്നിധിയിൽ ദിവ്യബലിയർപ്പിക്കവെ തീർത്ഥാടനത്തിന് എത്തിയ വിശ്വാസികളോടാണ് ‘നിങ്ങളെപ്പോലെ തന്നെ ഞാനും ഒത്തിരി പ്രാർത്ഥനകളുമായിട്ടാണ് പുണ്യവതിയുടെ കബറിടത്തിലെത്തിയിരിക്കുന്നത്’ എന്ന് ആലപ്പുഴ സഹായ മെത്രാൻ പറഞ്ഞത്.

തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്ന് (21-07-2018) വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ രാവിലെ പതിനൊന്നു മണിക്കായിരുന്നു ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികൾക്കു വേണ്ടി  ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകിയത്. വിശുദ്ധ അൽഫോൻസായ്ക്ക് ഉണ്ടായിരുന്ന വലിയൊരു പ്രത്യേകതയായിരുന്നു തന്റെ വേദനകളെ ക്രിസ്തുവിന്റെ വേദനകളോട് ചേർത്തുവച്ചുകൊണ്ട്, വേദനകളെ തരണം ചെയ്യുവാനുള്ള കഴിവ്. നമ്മളും ആ വലിയ അനുഗ്രഹത്തിനായി വിശുദ്ധയുടെ മാധ്യസ്ഥം പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു.

2008-ൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അൽഫോൻസാമ്മയെ വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ പറഞ്ഞ വാക്കുകൾ ഓർമ്മപ്പെടുത്തികൊണ്ടായിരുന്നു വചനസന്ദേശം. “ഈ കന്യക ഏറ്റവും രുചിയുള്ള ഭക്ഷണ മേശയിൽ അണഞ്ഞിരിക്കുകയാണ്. വിശിഷ്ടമായ വീഞ്ഞിന്റെയും ഗോതമ്പിന്റെയും ഭക്ഷണശാലയിൽ ക്രിസ്തു നാഥനുമായുള്ള ദൈവികമായ വിവാഹരഹസ്യത്തിലേയ്ക്ക് പ്രവേശിച്ചത് തന്റെ ജീവിതത്തിന്റെ സഹനങളിലൂടെയാണ്. സഹനത്തിന്റെ കോപ്പ വിളക്കായി കത്തിച്ചു കൊണ്ട് തന്റെ നാഥനെ കാത്തിരുന്ന് സ്വർഗ്ഗീയ സന്തോഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു” എന്നായിരുന്നു  ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ വാക്കുകൾ.

സ്വർഗ്ഗീയ വിശുദ്ധരുടെ പട്ടികയിൽ
ഭാരതീയ പുത്രിയെ ഉയർത്തിക്കൊണ്ട് പാപ്പാ പറഞ്ഞ വാക്കുകൾ, വിശുദ്ധ ജീവിതം നയിക്കുവാനുള്ള പ്രചോദനവും നിത്യജീവിതത്തിലേക്കുള്ള  യാത്രയിൽ നമുക്ക് ഓരോരുത്തർക്കും ആശ്രയവും പ്രതീക്ഷയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker