Kerala

പ​ദ്മ​ഭൂ​ഷ​ൻ ബ​ഹു​മ​തി ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം

പ​ദ്മ​ഭൂ​ഷ​ൻ ബ​ഹു​മ​തി ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം

മാ​രാ​മ​ണ്‍: പ​ദ്മ​ഭൂ​ഷ​ൻ ബ​ഹു​മ​തി ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ച​തി​ൽ ത​നി​ക്ക് ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത. രാ​ജ്യം സാ​ധാ​ര​ണ​ക്കാ​രെ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​അം​ഗീ​കാ​ര​മെ​ന്നും വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.50ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്നു വി​ളി​ച്ച് ബ​ഹു​മ​തി​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞി​രു​ന്നു. ബ​ഹു​മ​തി സ്വീ​ക​രി​ക്കു​ന്ന​തി​നു ത​ട​സ​മു​ണ്ടോ​യെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. രാ​ജ്യ​ത്തി​നു​വേ​ണ്ടി ഏ​റെ​യൊ​ന്നും താ​ൻ ചെ​യ്ത​താ​യി ക​രു​തു​ന്നി​ല്ല. ഭാ​ര​ത​രാ​ഷ്‌​ട്രം അ​തി​ന്‍റെ വി​ശാ​ല​ത ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്. മ​റ്റു രാ​ഷ്‌​ട്ര​ങ്ങ​ളി​ൽ ഇ​ത്ത​രം ബ​ഹു​മ​തി​ക​ൾ പ്ര​മാ​ണി​മാ​ർ​ക്കു മാ​ത്ര​മേ ന​ൽ​കാ​റു​ള്ളൂ. എ​ന്നാ​ൽ, ഭാ​ര​തം സാ​ധാ​ര​ണ​ക്കാ​ർ​ക്കും ബ​ഹു​മ​തി ന​ൽ​കു​ന്നു​വെ​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മാ​ർ ക്രി​സോ​സ്റ്റം പ​റ​ഞ്ഞു.

ഇ​നി ഇ​തു വാ​ങ്ങാ​ൻ ഡ​ൽ​ഹി വ​രെ പോ​ക​ണ​മ​ല്ലോ​യെ​ന്ന് അ​ദ്ദേ​ഹം ന​ർ​മ​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു. ഡോ.​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ, സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ് എ​ന്നി​വ​ർ മാ​രാ​മ​ണ്‍ അ​ര​മ​ന​യി​ലെ​ത്തി സ​ന്തോ​ഷം പ​ങ്കി​ട്ടു

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker