Kerala

ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറി

സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായും,സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ ഗ്ലോബല്‍ ഡയറക്ടറായും നിയമിതനായി...

ജോസ് മാർട്ടിൻ

കാക്കനാട്: ഫാ.ജേക്കബ് ചക്കാത്ര സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായും,സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ ഗ്ലോബല്‍ ഡയറക്ടറായും നിയമിതനായി. പാലാ രൂപതാംഗമായ ഫാ.ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഫാ.ജേക്കബ് നിയമിതനായത്.

ഫാ.ജേക്കബ് ചക്കാത്ര 2015 മുതല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവദീപ്തി-എസ്.എം.വൈ.എം.ന്റെ ഡയറക്ടറായി സേവനം ചെയ്തുവരുകയായിരുന്നു. പ്രസിദ്ധ വചനപ്രഘോഷകനും, ധ്യാനഗുരുവുമായ ഫാ.ജേക്കബ് ചങ്ങനാശ്ശേരി അതിരൂപതയിലെ തെള്ളകം, പുഷ്പഗിരി, കോട്ടയം ലൂര്‍ദ്ദ്, അയര്‍ക്കുന്നം, ചാഞ്ഞോടി, കുമാരനല്ലൂര്‍ ഇടവകകളിലും; കെ.സി.എസ്.എല്‍. അസി.ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

ചങ്ങനാശ്ശേരി അതിരൂപതയിലെ ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കാ ഇടവകാംഗമായ ഫാ. ജേക്കബ് ചക്കാത്ര ജോസഫ് തോമസ് – മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ബിജു തോമസ്, രഞ്ചന്‍ തോമസ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker