World

ഫാ. ജോസഫ് ജെ. പാലക്കലിന് അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ അംഗീകാരം

ഫാ. ജോസഫ് ജെ. പാലക്കലിന് അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ അംഗീകാരം

ന്യൂയോർക്ക്: ബെഞ്ചമിൻ എ. ബോട്ട്കിന്‍ പ്രഭാഷണ പരമ്പരയിൽ, ഭാരതത്തിലെ ക്രൈസ്തവ ദർശനത്തെയും സുറിയാനി കീർത്തനങ്ങളെയും, പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാ. ജോസഫ് ജെ. പാലക്കലിനെ ക്ഷണിച്ചു. മെയ് 31-ന് ഉച്ചയ്ക്ക് 12-നു വൈറ്റ്ഓൾ പവലിയോൺ (ജെഫേഴ്‌സണ്‍ ബില്‍ഡിംഗ്, 101 ഇൻഡിപെന്‍ഡൻസ് അവന്യൂ) വച്ചു നടത്തപ്പെടുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

തദവസരത്തി ഫാ. പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അറമായഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങൾ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ഔദ്യോഗിക ശേഖരങ്ങളുടെ ഭാഗമായിത്തീരും.

ഇന്ത്യയിലെ ക്രൈസ്തവസഭാ സംഗീതശാസ്ത്ര സമിതിയുടെ ആരംഭകനും അധ്യക്ഷനുമായ ഫാ. പാലക്കലിന്റെ നീണ്ട വർഷങ്ങളുടെ സംഗീതചര്യയുടെ അവിസ്മരണീയമായ മുഹൂർത്തമാകുമിത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഓറിയന്റെൽ ഇൻസ്റ്റിറ്റ്യൂട്ട് സീറോ മലബാർ സഭയുടെ സുറിയാനി കീർത്തന ശാഖയെപ്പറ്റി പ്രഭാഷണത്തിന് അച്ചനെ ക്ഷണിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശിയായ, സീറോ മലബാർ സഭയില്‍പ്പെട്ട സി.എം.ഐ. വൈദീകൻ, സംഗീത ലോകത്ത് ആരും കടന്നു ചെല്ലാത്ത മേഖലയിലാണ് തപസു തുടങ്ങിയത്.

ന്യൂയോർക്കിലെ ഹണ്ടർ കോളജിൽ നിന്നുമാണ് സംഗീതത്തിൽ മാസ്റ്റർ ബിരുദം നേടിയത്. അതി പ്രാചീനമായ കാൽദിയൻ സംഗീത ശാഖയെക്കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.

ഹിന്ദി, സംസ്‌കൃതം, മലയാളം, തുടങ്ങിയ വിവിധ ഭാഷകളിൽ നാല്‍പ്പതിലേറെ ആൽബങ്ങൾ അച്ചന്റേതായുണ്ട്.

റിപ്പോർട്ട്: കോരസൺ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker