Kerala

ഫാ.സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും, ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി

അന്യായ തടങ്കല്‍ നടപടി കടുത്ത മനുഷ്യാവകാശ ധ്വംസനം...

സ്വന്തം ലേഖകൻ

കൊച്ചി: ആദിവാസി-ദളിത് മേഖലകളില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഈശോ സഭാംഗമായ വൈദീകന്‍ ഫാ.സ്റ്റാന്‍ സ്വാമിയെ (സ്വാമിയച്ചനെ) മതിയായ തെളിവുകളില്ലാതെ, പ്രായം പോലും പരിഗണിക്കാതെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെ.എല്‍.സി.എ. സംസ്ഥാ സമിതി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പബ്ളിക് ഗ്രീവന്‍സ് സെല്ലില്‍ പരാതി നല്‍കി. അതോടൊപ്പം അന്യായ തടങ്കല്‍ നടപടി കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് എന്ന് ആരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

അടിസ്ഥാന രഹിതമായ ആരോപണങ്ങളെങ്കിലും, അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചിരുന്ന സ്വാമിയച്ചനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയ നടപടിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, ആധ്യാത്മീക ഉപദേഷ്ടാവ് മോണ്‍.ജോസ് നവസ് എന്നിവരുടെ പേരിലാണ് പരാതികള്‍ നല്‍കിയത്.

ആന്റെണി നൊറോണ അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി യോഗത്തിൽ, വൈസ് പ്രസിഡന്റ് ഇ.ഡി.ഫ്രാന്‍സീസ്, ടി.എ.ഡാല്‍ഫിന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. മോണ്‍.ജോസ് നവസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ.തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബേബി ഭാഗ്യോദയം, ജെ.സഹായദാസ്, ഉഷാകുമാരി, അജു ബി.ദാസ്, ബിജു ജോസി, എം.സി.ലോറന്‍സ്, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്‍റണി, എബി കുന്നേപറമ്പില്‍, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, വിന്‍സ് പെരിഞ്ചേരി, ജോര്‍ജ് നാനാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker