Diocese

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയ തിരുനാളിന്‌ വെളളിയാഴ്‌ച തുടക്കം

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയ തിരുനാളിന്‌ വെളളിയാഴ്‌ച തുടക്കം

ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ്‌ ഫെറോന ദേവാലയ തിരുനാളിന്‌ വെളളിയാഴ്‌ച തുടക്കമാവും. വൈകിട്ട്‌ 6- ന്‌ ഇടവക വികാരി ഫാ.ജോയിമത്യാസ്‌ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിക്കും.

കൊടയേറ്റിന്‌ മുന്നോടിയായി നടക്കുന്ന മത സൗഹാർദ സമ്മേളനം എം. വിൻസെന്റ്‌ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. ആരാധനാ കമ്മിഷൻ സെക്രട്ടറി ഫാ. ഷാജ്‌കുമാർ, കോട്ടയം തിര്‍ത്ഥപാദ ആശ്രമം മഠാധിപതി സ്വാമി മോഹനൻ തമ്പി, ഇമാം പാച്ചല്ലൂർ അബ്‌ദുൾ സലീം മൗലവി തുടങ്ങിയവർ പ്രസംഗിക്കും.

തിരുനാൾ ആരംഭ ദിവ്യബലിക്ക്‌ നെയ്യാറ്റിൻകര റീജിയൻ കോ ഓഡിനേറ്റർ മോൺ.വി.പി. ജോസ്‌ മുഖ്യ കാർമ്മികത്വം വഹിക്കും. ബിഷപ്‌ ഡോ. സാമുവൽ മാർ ഐറേനിയോസ്‌ വചന പ്രഘോഷണം നടത്തും.

തിരുനാൾ ദിനങ്ങളിൽ നെടുമങ്ങാട്‌ റീജിയൻ കോ ഓർഡിനേറ്റർ  മോൺ. റൂഫസ്‌ പയസ്‌ലിൻ, ഡോ. നിക്‌സൺരാജ്‌, ഫാ. എസ്‌. എം  അനിൽകുമാർ, ഡോ. ക്രിസ്‌തുദാസ്‌ തോംസൺ, ഡോ. ഗ്ലാഡിൻ അലക്‌സ്‌, ഫാ. വൽസലൻ ജോസ്‌, ഡോ. ആർ. പി. വിൻസെന്റ്‌ തുടങ്ങിയവർ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികരാവും.

മധ്യസ്‌ഥ ദിനമായ 20 ശനിയാഴ്‌ച നെയ്യാറ്റിൻകര രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, 27-ന്‌ വൈകിട്ട്‌ ആഘോഷമായ ചപ്രപ്രദക്ഷിണം. തിരുനാൾ സമാപന ദിവസമായ 28 ഞായറാഴ്‌ച രാവിലെ 9.30-ന്‌ തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്‌. പെരേരയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള സമൂഹ ദിവ്യബലിയിൽ ഡോ. ഗ്രിഗറി ആർ ബി വചന പ്രഘോഷണം നടത്തും. തുടർന്ന്‌ സ്‌നേഹ വിരുന്ന്‌

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker