Diocese

ബോണക്കാട്‌ കുരിശുമലയില്‍ സഭാ നേതൃത്വത്തെ അറിയിക്കാതെ ഫോറന്‍സിക്‌ വിഭാഗത്തിന്റെ പരിശോധന ; പ്രതിഷേധവുമായി ലത്തീന്‍ സഭ

ബോണക്കാട്‌ കുരിശുമലയില്‍ സഭാ നേതൃത്വത്തെ അറിയിക്കാതെ ഫോറന്‍സിക്‌ വിഭാഗത്തിന്റെ പരിശോധന ; പ്രതിഷേധവുമായി ലത്തീന്‍ സഭ

നെയ്യാറ്റിന്‍കര : ചൊവ്വാഴ്‌ച പാലോട്‌ സിഐയുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക്‌ വാഭാഗവും ബോണക്കാട്‌ കുരിശുമലയില്‍ തകര്‍ക്കപ്പെട്ട കുരിശ്‌ പരിശോധിക്കാനായി മലയില്‍ എത്തിയെങ്കിലും പരാതിക്കാരായ സഭാനേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നില്ല. കുരിശ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട്‌ പാലോട്‌ സിഐക്ക്‌ ചൊവ്വാഴ്‌ച ഉച്ചക്ക്‌ 2 മണിക്ക്‌ ശേഷമാണ്‌ സഭാനേതൃത്വം പരാതി നല്‍കിയതെങ്കിലും രാവിലെ തന്നെ ഫോറന്‍സിക്‌ സംഘവും പോലീസ്‌ സംഘവും പരിശോധനകള്‍ ആരംഭിച്ചിരുന്നു

.

ആഗസ്റ്റ്‌ 18 ന്‌ കുരിശുമലയിലെ 2 കോണ്‍ഗ്രീറ്റ്‌ കുരിശുകളും അള്‍ത്താര പീഠവും  തകര്‍ത്തുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കി 3 മാസം പിന്നിടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ്‌ സംഘം സംഭവം പുറത്തായി പിറ്റേന്നാള്‍ പുലര്‍ച്ചെ തന്നെ കുരിശുമലയിലെത്തിയത്‌ ദുരൂഹമാണെന്ന്‌ സഭാനേതൃത്വം പറഞ്ഞു. ഫൊറന്‍സിക്‌ സംഘം പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട്‌ 4 മണിയോടെയാണ്‌ വിതുര വിട്ടതെങ്കിലും ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ വരുന്നതിന്‌ മുമ്പ്‌ തന്നെ മിന്നലേറ്റാണ്‌ കുരിശ്‌ തകര്‍ന്നതെന്ന്‌ മാധ്യമങ്ങളെ പോലീസ്‌ അറിയിച്ചതിലും ദുരൂഹതയുണ്ടെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം കൂട്ടിച്ചേര്‍ത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker