World

മകളുടെ സ്ഥൈര്യലേപനസ്വീകരണം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച്‌ അമേരിക്കൻ ചലച്ചിത്ര താരങ്ങൾ

മകളുടെ സ്ഥൈര്യലേപനസ്വീകരണം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച്‌ അമേരിക്കൻ ചലച്ചിത്ര താരങ്ങൾ

കാലിഫോർണിയ: മകളുടെ സ്ഥൈര്യലേപനസ്വീകരണം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച്‌ അമേരിക്കൻ ചലച്ചിത്ര താരങ്ങൾ. ജിം ഗാഫിഗനും പത്നിയായ ജിയാന്നിയുമാണ് തങ്ങളുടെ മൂത്ത മകൾ മാരി  കഴിഞ്ഞ ദിവസം സ്ഥൈര്യലേപനം സ്വീകരിച്ചു കത്തോലിക്കാ വിശ്വാസം സ്ഥിരീകരിച്ചതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. അടുത്ത പടി കന്യാസ്ത്രീ മഠമാണെന്നും ചിത്രത്തോടുപ്പമുള്ള കുറിപ്പിൽ പറയുന്നു.

“ഞങ്ങളുടെ മൂത്ത മകൾക്ക് ആനന്ദകരമായ സ്ഥൈര്യലേപനം ആശംസിക്കുന്നു. അടുത്ത പടി, മഠത്തിൽ ചേരൽ. ഇതിനു മുൻകൈ എടുത്ത എമിലിചെന്നിക്കിനു നന്ദി” എന്നാണ് ഗാഫിഗാൻ ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് ഗാഫിഗന്റെ പോസ്റ്റിന് ആശംസകളും പ്രാർത്ഥനകളും അറിയിച്ചുകൊണ്ട് കമന്റുകൾ നൽകുന്നത്. ഹോളിവുഡ് നടിയും കത്തോലിക്കാ വിശ്വാസിയുമായ പട്രീഷ്യ ഹീറ്റൺ ഗാഫിഗൻ ദമ്പതികൾക്ക് അഭിനന്ദനം അറിയിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്. ആശംസയോടൊപ്പം മാരിയുടെ സ്ഥൈര്യലേപന നാമമെന്താണെന്നും പട്രീഷ്യ ട്വീറ്റിൽ ആരാഞ്ഞു.

അതേസമയം ജിം ഗാഫിഗൻ കൊമേഡിയൻ താരം ആയതിനാൽ മകൾ കന്യാസ്ത്രീ മഠത്തിൽ ചേരുമെന്ന് പറഞ്ഞിരിക്കുന്നത് തമാശയാണെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.

‘ദി ജിം ഗാഫിഗൻ ഷോ’ എന്ന ജീവചരിത്രപരമായ ടി.വി. ഷോയിലൂടെ പ്രസിദ്ധനായ ഗാഫിഗൻ, തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതിൽ ഒരു മടി കാണിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ്. ദൈവീക കാരുണ്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഡോക്യുമെന്ററിയിലും ജിം ഗാഫിഗൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2016-ൽ അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ ഗാഫിഗൻ ദമ്പതികൾ നടത്തിയ പ്രഭാഷണം ശ്രദ്ധ പിടിച്ചു പറ്റിയിയിരിന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker