Vatican

മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനും നീതിക്കും വേണ്ടി നിലകൊളേളണ്ടവര്‍: ഫ്രാന്‍സിസ്‌ പാപ്പ

മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനും നീതിക്കും വേണ്ടി നിലകൊളേളണ്ടവര്‍: ഫ്രാന്‍സിസ്‌ പാപ്പ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: മാധ്യമപ്രവർത്തകർ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുമ്പോൾ
പ്രവാചക ദൗത്യത്തിൽ പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. അതുകൊണ്ടുതന്നെ, ഒരു സംഭവത്തെ മാധ്യമവത്ക്കരിക്കുമ്പോൾ പ്രവാചക ദൗത്യത്തോടും ധൈര്യത്തോടുംകൂടെ മാധ്യമപ്രവർത്തകർ സത്യത്തിനും നീതിക്കുമായി നിലകൊള്ളുകയും സംഭവങ്ങളെ കൈകാര്യംചെയ്യുകയും വേണമെന്ന് പാപ്പാ ഉത്ബോധിപ്പിക്കുന്നു.

പ്രസിദ്ധ ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായിരുന്ന, ബിയാജ്യോ ആഗ്നസിന്‍റെ നാമത്തിൽ സ്ഥാപിതമായ രാജ്യന്തര പത്രപ്രവർത്തന പുരസ്ക്കാര സമിതിക്കൊപ്പം ഒത്തുചേർന്ന മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. വിവരസാങ്കേതികതയുടെ വർണ്ണപ്പൊലിമയിലും ശബ്ദധോരണയിലും മൂല്യങ്ങൾ മുങ്ങിപ്പോവുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ആധുനിക സാങ്കേതികത വിദ്യകൾ മാധ്യമലോകത്ത് ശക്തിപ്പെടുകയും, അതിന്‍റെ രൂപപരിണാമം ധൃതഗതിയിൽ സംഭവിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഈ സാങ്കേതിക വിദ്യകൾ യഥാർത്ഥമായ അറിവിനെ ഞെക്കിഞെരുക്കുന്ന അപകടമായ അവസ്ഥയും നിലനിൽക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

കടപ്പാട് : ഫാ. വില്യം നെല്ലിക്കൽ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker