Kerala

മാനന്തവാടി രൂപത ആശുപത്രി വിട്ടുനൽകി; വിഷമഘട്ടങ്ങള്‍ ഉണ്ടായാൽ സ്ഥാപനങ്ങൾ വിട്ടുനൽകാൻ ഫൊറോനാ വികാരിമാർക്ക് നിർദേശം

മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ബിഷപ്പ്...

സ്വന്തം ലേഖകൻ

മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലിന്റെ 32 കിടക്കകളുള്ള ഒരു ബ്ലോക്ക് മുഴുവനും മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം തീരുമാനിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് സെന്റെറായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടെ ചികിത്സ തേടിക്കൊണ്ടിരുന്നവരുടെ സൗകര്യത്തെപ്രതിയാണ് ഈ തിരുമാനം. കൂടാതെ, കൊറോണയുടെ സാമൂഹികവ്യാപനം പോലെയുള്ള വിഷമഘട്ടങ്ങള്‍ ഉണ്ടായാല്‍ രൂപതയുടെ സ്ഥാപനങ്ങളും, ഇടവകകളുടെ സൗകര്യങ്ങളും ആവശ്യാനുസരണം ക്രമപ്പെടുത്തി നൽണമെന്ന് ഇന്നലെ (28-03-2020) നടന്ന ഫൊറോനാ വികാരിമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗിൽ രൂപതാദ്ധ്യക്ഷന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് പി.ആര്‍.ഓ. ഫാ.ജോസ് കൊച്ചറക്കല്‍ പറഞ്ഞു.

32 കിടക്കകളും അനുബന്ധ സൗകര്യങ്ങളും കൂടാതെ ലാബ്, ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍, ഓ.പി.കള്‍, ഫാര്‍മസി, നഴ്സിംഗ് സ്റ്റേഷന്‍, ട്രീറ്റ്മെന്റ് റൂം എന്നിവയെല്ലാമാണ് അധികൃതരുടെ അഭ്യര്‍ത്ഥനമാനിച്ച് വിട്ടുനൽകാന്‍ രൂപതാദ്ധ്യക്ഷന്‍ തീരുമാനിച്ചത്. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം മറ്റ് സൗകര്യങ്ങളും നൽകാൻ തയ്യാറാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൈമാറുന്ന കാര്യത്തില്‍ കെ.സി.ബി.സി. പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ തലവനുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശങ്ങള്‍ കണ്ണൂര്‍, വയനാട്, മലപ്പുറം, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിലായുള്ള മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം ഓര്‍മ്മിപ്പിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker