Vatican

മാറ്റങ്ങള്‍ക്കുള്ള സന്നദ്ധതയാണ് വിശ്വസ്തത : പാപ്പാ ഫ്രാന്‍സിസ്

മാറ്റങ്ങള്‍ക്കുള്ള സന്നദ്ധതയാണ് വിശ്വസ്തത : പാപ്പാ ഫ്രാന്‍സിസ്

സാമൂഹിക സഭാപ്രബോധനങ്ങളുടെ രാജ്യാന്തര കൂട്ടായ്മ.
7-Ɔമത് സംഗമം ഇറ്റലിയില്‍

വടക്കെ ഇറ്റലിയിലെ വെറോണ നഗരത്തില്‍ സംഗമിച്ച സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ   7-Ɔമത് സംഗമത്തിന്
(Festival VII of the Social Teachings of the Church) നവംബര്‍ 23-Ɔ൦ തിയതി വ്യാഴാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ആഹ്വാനംചെയ്തത്. വെറോണാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജുസേപ്പെ സേന്തിവഴിയാണ് പാപ്പാ സന്ദേശം അയച്ചത്. 26-Ɔ൦ തിയതി ഞായറാഴ്ച സംഗമം സമാപിക്കും.

മാറ്റത്തിനുള്ള സന്നദ്ധതയാണ് വിശ്വസ്തത  
‘മാറ്റം രാജഭക്തിയാണ്,’ Loyalty is Change എന്നതാണ് സമ്മേളനത്തിന്‍റെ സൂത്രവാക്യം. വിശ്വസ്തതയുടെ അടയാളമാണ് മാറ്റത്തിനുള്ള സന്നദ്ധതയെന്ന്, സമ്മേളനത്തിന്‍റെ മുഖ്യപ്രമേയത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു. ഇത് നമ്മെ ആശ്ചര്യപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യേണ്ട യുക്തിപരമായ ധ്യാനമാണെന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു.

വിശ്വാസത്തിന്‍റെ പിതാവും മാറ്റത്തിനു മാതൃകയും – അബ്രാഹം! 
വിശ്വാസത്തിന് മാതൃകയായിട്ടാണ് അബ്രാഹം വിശുദ്ധഗ്രന്ഥത്തില്‍ തെളിഞ്ഞു നില്ക്കുന്നത്.  എന്നാല്‍ പൂര്‍വ്വപിതാവായ അബ്രാഹം അതിലേറെ മാറ്റത്തിന്‍റെ മാതൃകയാണ്. തന്‍റെ നാടും വീടും വിട്ടിറങ്ങാന്‍ ആജ്ഞാപിച്ച ദൈവത്തിന്‍റെ വാക്കുകള്‍ കേട്ട് ഇറങ്ങി പുറപ്പെടാനുള്ള വിശ്വസ്തതയും വിശ്വാസധീരതയുമാണ് പൂര്‍വ്വപിതാവായ അബ്രാഹത്തില്‍  നാം കണേണ്ടത്. ദൈവത്തോടു വിശ്വസ്തനായിരിക്കാന്‍ വേണ്ടി അബ്രാഹം മാറ്റത്തിന് സന്നദ്ധനായി  (ഉല്പത്തി 12, 1-2).

മാറ്റത്തിന്‍റെ രണ്ടു മുഖങ്ങള്‍  
അബ്രാഹം കാണിച്ചു തരുന്നത് മാറ്റത്തിന്‍റെ രണ്ടു മുഖങ്ങളാണ് അല്ലെങ്കില്‍ മാറ്റത്തിന്‍റെ രണ്ടു ഭാവങ്ങളാണ്. ആദ്യത്തേത് വിശ്വാസം അല്ലെങ്കില്‍ പ്രത്യാശയാണ്. അത് നവമായതിനോടുള്ള തുറവാണ്. രണ്ടാമത്തേത്,സ്വന്തമായ സുരക്ഷിതത്വത്തിന്‍റെ താവളം വിട്ട് അജ്ഞാതമായവലേയ്ക്ക് ഇറങ്ങി പുറപ്പെടാനുള്ള വിശ്വാസമില്ലായ്മയാണ്! മറ്റൊരു വിധത്തില്‍ അത് അലസതയുടെ കറുത്ത മുഖമാണ്. എല്ലാം നവമായി തുടങ്ങുന്നതിലും ഭേദം പഴയതില്‍ത്തന്നെ കടിച്ചു തൂങ്ങി കിടക്കുന്നതാണ് നല്ലതെന്ന ചിന്തയാണ് മാറ്റത്തിനുള്ള വൈമുഖ്യം. സ്വന്തം കെട്ടുറപ്പില്‍ത്തന്നെ ആയിരിക്കാനാണ് അവര്‍ക്കിഷ്ടം. ചെയ്തതുതന്നെ ചെയ്തുകൊണ്ടും, പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടും ജീവിതം മുന്നോട്ടു തള്ളിനീക്കുക! ഇത് വളരെ എളുപ്പമാണ്, എന്നാല്‍ നവീകരക്കപ്പെടണമെങ്കില്‍, നവീകൃതരാകണമെങ്കില്‍ നാം എല്ലാം പുതുതായി ആരംഭിക്കണം. മാറ്റങ്ങള്‍ക്ക് തയ്യാറാവണം. മാറ്റം ജീവന്‍റെ അടയാളമാണ്!

നവംബര്‍ 26-ന് സമാപിക്കുന്ന സംഗമത്തിന്‍റെ സംഘാടകര്‍ സാമൂഹിക സഭാപ്രബോധനങ്ങളുടെ പ്രയോക്താക്കളാണ്
Promoters of the Social Doctrines of the Church.  

 


(William Nellikkal)

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker