Daily Reflection

മാർച്ച് 5: അറിവ്

യേശുവാണ് എന്റെ നാഥനും രക്ഷകനും എന്ന യഥാർത്ഥത്തിലുള്ള അറിവിലേക്ക് വളരാൻ എനിക്ക് സാധിക്കുന്നുണ്ടോ?

ഇന്ന് നാം ശ്രവിക്കുന്നത് യോഹന്നാൻ 7:1-2,10,25-30 ആണ്. ഈ സുവിശേഷഭാഗത്ത് പല തവണ ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം “അറിയുക”; എന്നുള്ളതാണ്. ഈ അറിവാകട്ടെ ക്രിസ്തുവിനെ കുറിച്ചുള്ളതാണ്. യേശുവിനെക്കുറിച്ച് തങ്ങൾക്കറിയാം എന്നാണ് ജനക്കൂട്ടം പറയുന്നത്. ഗലീലിയിലെ ചെറുപട്ടണമായ നസറത്തിൽ നിന്നുമാണ് ഇവൻ വരുന്നത് എന്ന് തങ്ങൾക്കറിയാം എന്നാണ് ജനം അർത്ഥമാക്കുന്നത്. എന്നാൽ ഈ അറിവിനെ യേശു തിരുത്തുന്നുണ്ട്. നസറത്തിൽ നിന്നാണ് യേശു വരുന്നത് എന്നുള്ളത് പൂർണ്ണമായ അറിവല്ല. കാരണം, യേശു പിതാവിനാൽ അയക്കപ്പെട്ടവനാണ്. യേശു വരുന്നത് പിതാവിൽ നിന്നാണ്.

നമുക്കും യേശുവിനെ കുറിച്ച് അറിവുണ്ട്. അത് ഏതു തരത്തിലുള്ളതാണ് എന്ന് പരിശോധിക്കാം. ഈ ജനത്തിന്റേതുപോലെ ഭാഗികമായ അറിവാണോ നമുക്കുള്ളത്?. എങ്കിൽ, തീർച്ചയായും പൂർണ്ണമായ അറിവിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. യേശു ആരാണെന്ന് അനുഭവ തലത്തിലാണ് നാം അറിവ് സമ്പാദിക്കേണ്ടത്. ബുദ്ധിയുടെ തലത്തിലുള്ള അറിവ് തീർച്ചയായും നമുക്ക് ആവശ്യമാണ്. എന്നാൽ ബുദ്ധിയുടെ തലത്തിൽ മാത്രം ഒതുങ്ങാതെ, അതിനേക്കാൾ  ആഴമേറിയ അറിവ് നേടിയെടുക്കണം. ആ അറിവ് യേശുവുമായുള്ള വ്യക്തിബന്ധത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളു. യേശുവുമായുള്ള വ്യക്തിബന്ധം വളർത്താൻ തിരുസ്സഭ ഒത്തിരിയേറെ അവസരങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഉദാ:വിശുദ്ധ കൂദാശകൾ വളരെ പ്രത്യേകമായി വിശുദ്ധ കുർബാന, വ്യക്തിപരമായും സമൂഹപരമായും ഉള്ള പ്രാർത്ഥനകൾ, വിശുദ്ധ ഗ്രന്ഥ പാരായണം, തുടങ്ങിയവ.

ഇന്നത്തെ സുവിശേഷ ഭാഗം അവസാനിക്കുമ്പോൾ, “ജനക്കൂട്ടത്തിൽ വളരെപ്പേർ അവനിൽ വിശ്വസിച്ചു”; എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു. എന്നാൽ തൊട്ടടുത്ത വാചകം ജനക്കൂട്ടത്തിന്റെ ഒരു സംശയം ആണ്: “അവർ ചോദിച്ചു: ക്രിസ്തു വരുമ്പോൾ ഇവൻ പ്രവർത്തിച്ചതിലേറെ അടയാളങ്ങൾ പ്രവർത്തിക്കുമോ?”; ഒരു കാര്യം വ്യക്തം, യേശു ആരാണെന്ന് ഇപ്പോഴും അവർക്കു മനസ്സിലായിട്ടില്ല. അവർ ഇപ്പോഴും ചിന്തിക്കുന്നത്, യേശു കുറെയേറെ അത്ഭുതങ്ങൾ ചെയ്യുന്ന ഒരു അത്ഭുതപ്രവർത്തകൻ എന്ന് മാത്രമാണ്. യേശു തന്നെയാണ് ക്രിസ്തു എന്ന് അവർക്കു ഇപ്പോഴും മനസ്സിലായിട്ടില്ല.

നാമും യേശുവിൽ വിശ്വസിക്കുന്നുണ്ട്. യേശുവാണ് എന്റെ നാഥനും രക്ഷകനും എന്ന യഥാർത്ഥത്തിലുള്ള അറിവിലേക്ക് വളരാൻ എനിക്ക് സാധിക്കുന്നുണ്ടോ?

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker