Kerala

മേഴ്‌സിഡാരിയൻ സന്യാസ സഭയുടെ (കാരുണ്യ മാതാസഭ) ജൂബിലി സമാപനവും, ദണ്ഡവിമോചന ശുശ്രൂഷയും

മേഴ്‌സിഡാരിയൻ സന്യാസസഭ 800 വർഷം പിന്നിട്ടതിന്റെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

ഫാ.മാർട്ടിൻ എൻ.ആന്റണി മേഴ്‌സിഡാരിയൻ

വരാപ്പുഴ: മേഴ്‌സിഡാരിയൻ സന്യാസസഭ 800 വർഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിന്ന ജൂബിലിയുടെ സമാപനവും, ഫ്രാൻസിസ് പാപ്പാ അനുവദിച്ച ദണ്ഡവിമോചന വർഷ സമാപനവും വരുന്ന ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 5.30-ന് വല്ലാർപാടം ബസിലിക്കയിൽ. അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ഡോ.ജോസഫ് കരിയിൽ, ബിഷപ്പ് ഡോ.ജോസഫ് കരിക്കാശ്ശേരി, ബിഷപ്പ് ഡോ.ജെയിംസ് ആനാംപറമ്പിൽ എന്നീ പിതാക്കന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിയോടുകൂടിയാണ് ആഘോഷങ്ങൾക്ക് സമാപനമാകുന്നത്.

ഇതിനു മുന്നൊരുക്കമെന്നോണം ജൂലൈ 22 മുതൽ 27 വരെ എല്ലാദിവസവും വൈകിട്ട് 5.30-ന് വല്ലാർപാടം ബസിലിക്കയിൽ വെച്ച് പ്രത്യേക ദണ്ഡവിമോചന പ്രാർത്ഥനശുശ്രൂഷ നടത്തപ്പെടുന്നു.

2018 ഓഗസ്റ്റ് 5-ന് വല്ലാർപാടം ബസിലിക്കയിൽ വെച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ വല്ലാർപാടം ബസിലിക്കയെ ഈ പ്രത്യേക ജൂബിലി വർഷത്തിൽ പൂർണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കുകയും, പൂർണ്ണദണ്ഡവിമോചനം ലഭിക്കുന്ന കരുണയുടെ കവാടം വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തതോടെയായിരുന്നു ജൂബിലി ആഘോഷങ്ങൾക് തുടക്കമായത്.

വിശ്വാസത്യാഗം ചെയ്ത് പോകുമായിരുന്ന ക്രിസ്ത്യാനികളായ അടിമകളുടെ വീണ്ടെടുപ്പിനുവേണ്ടി സ്ഥാപിതമായ മേഴ്‌സിഡാരിയൻ സന്യാസസഭയുടെ എണ്ണൂറാം വാർഷികം കാരുണ്യനാഥയുടെ ശീർഷക ജൂബിലി വർഷമായാണ് ആചരിച്ചത്. ജൂബിലിയോടനുബന്ധിച്ച് മേഴ്‌സി ഡാരിയൻ സന്യാസസമൂഹത്തിന്റെ സാന്നിധ്യമുള്ള രാജ്യങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങൾ 2018 വർഷത്തിൽ പൂർണ്ണദണ്ഡവിമോചനം ലഭിക്കുന്ന കരുണയുടെ ദേവാലയങ്ങളായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് പാപ്പാ അപ്പോസ്തോലിക് പെനിട്ടൻഷ്യറിയുടെ കല്പനവഴി പ്രത്യേക അനുവാദം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയെ പൂർണ്ണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി തിരഞ്ഞെടുത്തത്.

“കാരുണ്യനാഥാ” അഥവാ “വിമോചകമാതാ” എന്ന ശീർഷകം സഭയിൽ സംജാതമായത് വിശുദ്ധ പീറ്റർ നൊളാസ്കോ 1218 ഓഗസ്റ്റ് 10-Ɔ൦ തീയതി കാരുണ്യനാഥയുടെ സന്യാസസഭ (മേഴ്‌സിഡാരിയൻ സന്യാസസഭ) സ്ഥാപിച്ചതോടു കൂടിയാണ്. കുരിശു യുദ്ധത്തിലൂടെ ക്രിസ്ത്യാനികളായ അടിമകളെ മോചിപ്പിക്കുന്നതിനായി തന്റെ സമ്പാദ്യം മുഴുവൻ മാറ്റിവയ്ക്കുകയും, പിന്നീട് മാതാവിന്റെ വിളി അനുസരിച്ച് മേഴ്‌സി ഡാരിയൻ സന്യാസ സഭ സ്ഥാപിക്കുകയുമാണ് ഉണ്ടായത്.

ജൂബിലി സമാപനാഘോഷങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വല്ലാർപാടം ബസിലിക്ക റെക്ടർ റവ.ഫാ.മൈക്കിൾ തലകെട്ടി, ഇന്ത്യൻ മേഴ്‌സിഡാരിയൻ മിഷൻ സുപ്പീരിയർ റവ.ഫാ.ജോസ്.പി.മരിയാപുരം എന്നിവർ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker