Kerala

യുവജനങ്ങൾക്കായി പി.എസ്‌.സി. പരിശീലനപദ്ധതിയ്ക്ക് രൂപംകൊടുത്ത് എസ്‌.എം.വൈ.എം. പാലാ രൂപത

റിലേ നിരാഹാര സമരം അമ്പത്തിയഞ്ചാം ദിനത്തിൽ അവസാനിപ്പിച്ചു...

ജോസ് മാർട്ടിൻ

പാലാ: പാലാ രൂപതയിലെ യുവജനങ്ങളെ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് ജോലികൾക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങൾക്കായി പി.എസ്‌.സി. ഓൺലൈൻ പരിശീലനപദ്ധതി ആരംഭിച്ച് എസ്‌.എം.വൈ.എം. പാലാ രൂപത. ഗവണ്മെന്റ് സർവീസ് ജോലികളിൽ പി.എസ്.സി. ഉൾപ്പെടെയുള്ള മേഖലകളിൽ നിലവിലുള്ള നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടി നടത്തി വരുന്ന റിലേ നിരാഹാര സമരം അമ്പത്തിയഞ്ചാം ദിനത്തിൽ അവസാനിപ്പിച്ചുകൊണ്ടാണ് പാലാ രൂപത മെത്രാൻ മാർ.ജോസഫ് കല്ലറങ്ങാട്ട് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തത്.

യുവജനങ്ങൾ കൂടുതൽ ഗവണ്മെന്റ് ജോലികളിലേക്ക് തിരിയണമെന്നും, കൂടുതൽ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണമെന്നും അരുണാപുരം യൂണിറ്റിൽ നടന്ന പരിപാടിയിൽ ബിഷപ്പ് യുവാക്കളോട് ആഹ്വാനം ചെയ്തു. പിൻവാതിൽ നിയമനങ്ങൾ, താത്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ, ആശ്രിത നിയമനങ്ങൾ എന്നിവയിലെ അപാകതകൾ, സംവരണ വിതരണത്തിലെ അനീതി, ന്യൂനപക്ഷ ക്ഷേമവിതരണത്തിൽ കേരളത്തിൽ മാത്രമുള്ള 80:20 വിതരണാനുപാതത്തിലെ പക്ഷപാതം, പി.എസ്.സി. കോച്ചിംഗ് സെന്ററുകൾ വിവിധ ന്യൂനപക്ഷങ്ങൾക്ക് ലഭ്യമാക്കാത്ത അവസ്ഥ, ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കുന്ന രാഷ്ട്രീയ സമീപനങ്ങൾ എന്നിവയിൽ ജനശ്രദ്ധ ഉണർത്തുന്നതിൽ സമരം കാര്യമായ പങ്കുവഹിച്ചെന്ന് ബിഷപ്പ് പറഞ്ഞു.

നസ്രാണി സമുദായത്തിന്റെ പണ്ടുകാലത്തുണ്ടായിരുന്ന നന്മകൾ അംഗീകരിച്ച് അവരെ പൊതുസമൂഹം മഹത്വപൂർവ്വം കണ്ടിരുന്നത് ഓർമ്മിപ്പിച്ച ബിഷപ്പ് ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന വിവിധ വെല്ലുവിളികളെപ്പറ്റി സൂചിപ്പിച്ചു. പാറേമ്മാക്കൽ തോമാ കത്തനാർ, നിധീരിക്കൽ മാണി കത്തനാർ, മഹാത്മാഗാന്ധി തുടങ്ങിയവരുടെ പാതയിൽ പൂർവ്വികരുടെ ചൈതന്യം ഏറ്റുവാങ്ങിയുള്ള പോരാട്ടത്തിനാണ് എസ്‌.എം.വൈ.എം. യുവാക്കൾ ഇറങ്ങിതിരിച്ചതെന്നും, ഇത് ചരിത്രത്തിൽ നിന്ന് മാഞ്ഞു പോകാത്ത വിധത്തിൽ രേഖപ്പെടുത്തപ്പെട്ട അധ്യായമായി പരിഗണിക്കപ്പെടുമെന്നും, പാലാ രൂപതയിലെല്ലായിടത്തും വിശിഷ്യാ യുവാക്കളിലേക്ക് ഇതിന്റെ അലയടികൾ എത്തിച്ചേരുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

അരുണാപുരം പള്ളിവികാരി ഫാ.മാത്യു പുല്ലുകാലയിൽ, എസ്‌.എം.വൈ.എം. രൂപതാ ഡയറക്ടർ ഫാ.സിറിൽ തോമസ് തയ്യിൽ, പ്രസിഡന്റ്‌ ബിബിൻ ചാമക്കാലായിൽ, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, വൈസ് പ്രസിഡന്റ്‌ അമലു മുണ്ടനാട്ട്, ഡെപ്യൂട്ടി പ്രസിഡന്റ്‌ ഡിന്റോ ചെമ്പുളായിൽ, എക്സിക്യൂട്ടീവ് അംഗം കെവിൻ മൂങ്ങാമാക്കൽ, ആനിമേറ്റർ സി.മേരിലിറ്റ് എഫ്.സി.സി, യൂണിറ്റ് പ്രസിഡന്റ്‌ ജീവൻ എന്നിവർ സമാപന ദിനത്തിൽ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker