Diocese

രൂപതാ ദിനത്തിൽ സമ്മാനമായി “കാത്തലിക്‌ വോക്‌സ്‌” മൊബൈൽ ആപ്ലിക്കേഷൻ

രൂപതാ ദിനത്തിൽ സമ്മാനമായി "കാത്തലിക്‌ വോക്‌സ്‌" മൊബൈൽ ആപ്ലിക്കേഷൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ വാർത്തകളും കേരളസഭാ വാർത്തകളും ആഗോള കത്തോലിക്കാ വാർത്തകളും വായനക്കാരുടെ വിരൽ തുമ്പിലെത്തിക്കുന്ന “കാത്തലിക്‌ വോക്‌സി”ന്റെ “മൊബൈൽ ആപ്ലിക്കേഷൻ” രൂപതാദിന സമ്മാനമായി കാത്തലിക്‌ വോക്‌സ്‌ ടീം ഇന്ന്‌ വായനക്കാർക്ക്‌ സമ്മാനിക്കുന്നു.

ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക്‌ ഓപ്പൺ ചെയ്തോ,  ഗൂഗിൾ പ്ലെസ്റ്റോറിൽ നിന്ന് നേരിട്ടോ ഈ ആപ്ലിക്കേഷൻ ടൗൺലോഡ്‌ ചെയ്യാം.

https://play.google.com/store/apps/details?id=mobi.androapp.catholicvox.c4192

2017 ഒക്‌ടോബർ 9-ന്‌ നെയ്യാറ്റിൻകര അമലോത്ഭവമാതാ കത്തീഡ്രൽ ദേവാലയത്തിൽ എത്തിയ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തിന്റെ ലോകയാത്രയാണ്‌ ആദ്യം പ്രസിദ്ധീകരിച്ച വാർത്ത.

തുടർന്ന്‌ നൂറുകണക്കിന്‌ വാർത്തകൾ കൃത്യതയോടെ വായനക്കാരിലെത്തിച്ച്‌ കാത്തലിക്‌ വോക്‌സ്‌ ലോകശ്രദ്ധ പിടിച്ചുപറ്റി.

ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുളള മലയാളികൾ കാത്തലിക്‌ വോക്‌സ്‌ ഓൺലൈൻ പോർട്ടൽ സന്ദർശിക്കുകയും അഭിപ്രായങ്ങൾ അഡ്‌മിൻ പാനലിൽ കൈമാറുകയും ചെയ്യുന്നുണ്ട്‌. ഫലവത്തതായ നിർദ്ദേശങ്ങൾ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.

പാരിഷ്‌, ഡയോസിസ്‌, കേരള, ഇന്ത്യ, വേൾഡ്‌, വത്തിക്കാൻ, സൺഡേ ഹോമിലീസ്, എഡിറ്റോറിയൽ, ആർട്ടിക്കിൾസ്‌, മെഡിറ്റേഷൻസ്‌, ഇംഗ്ലീഷ്‌ സെക്‌ഷൻ എന്നിങ്ങനെ വിവിധ കാറ്റഗറികളിലായി വാർത്തയുടെ ചൂട്‌ ഒട്ടും ചോരാതെയാണ്‌ വാർത്തകളും സംഭവങ്ങളും വായനക്കാരിൽ എത്തിക്കുന്നത്‌.

ആഗോള വാർത്തകളിൽ പലതും മലയാളത്തിലെ മറ്റ്‌ ക്രിസ്‌ത്യൻ ഓൺലൈൻ പത്രങ്ങളിൽ എത്തുന്നതിനും മണിക്കൂറുകൾക്ക്‌ മുമ്പ്‌ തന്നെ കാത്തലിക്‌ വോക്‌സ്‌ വായനക്കാർക്ക്‌ എത്തിക്കുന്നു എന്നതും പ്രത്യേകതയാണ്‌.

‘കേരള കത്തോലിക്കാ സഭയുടെ സമഗ്രമായ റിപ്പോർട്ടിഗ്‌ നടക്കുന്നത്‌ കാത്തലിക്‌ വോക്‌സിലാണ്‌’ എന്ന അഭിനന്ദനം വായനക്കാരിൽ നിന്ന് ലഭിക്കുന്നതിൽ കാത്തലിക് വോക്‌സ് ടീം അംഗങ്ങൾ അഭിമാനിക്കുന്നു.

കെ.സി.ബി.സി. വാർത്തകൾ വ്യക്‌തതയോടെ വായനക്കാരിൽ എത്തിക്കാൻ സാധിക്കുന്നു എന്നത്‌ വോക്‌സിന്റെ വളർച്ചയിൽ നിർണ്ണായക ഘടകമായിട്ടുണ്ട്.

                      കേരള ലത്തീൻ സഭയുടെ വാർത്തകൾ കൃത്യമായി വായനക്കാരിൽ എത്തിക്കാൻ സാധിക്കുന്നു എന്നത്‌ അഭിമാനകരമാണ്‌. ആലപ്പുഴ, കൊല്ലം ബിഷപ്പുമാരുടെ പ്രഖ്യാപനവും തുടർന്നുളള വാർത്തകളും സമഗ്രതയോടെ, സമയബന്ധിതമായി കാത്തലിക്‌ വോക്‌സ്‌ വായനക്കാരിൽ എത്തിച്ചു.

                                       വത്തിക്കാനിൽ നിന്നുളള വാർത്തകൾ വിവർത്തനം ചെയ്യുന്നതിനും താമസംവിനാ വായനക്കാരിലേക്ക്‌ എത്തിക്കുന്നതിനും ഒരു ടീം തന്നെ പ്രവർത്തിക്കുന്നു. കൂടാതെ വത്തിക്കാൻ റേഡിയോ ഇംഗ്ലീഷ്‌ സെക്‌ഷനും മലയാളം വിഭാഗം കൈകാര്യം ചെയ്യുന്ന ഫാ. വില്ല്യം നെല്ലിക്കലും വോക്‌സ്‌ കുടുംബത്തെ സഹായിക്കുന്നുണ്ട്‌.

                                        കൂടാതെ ലത്തീന്‍ കത്തോലിക്കാ മുഖപത്രമായ ജീവനാദത്തിന്റെ സഹായവും വോക്‌സിന്‌ ലഭിക്കുന്നു.

                                 നെയ്യാറ്റിൻകര രൂപതയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ബോണക്കാട്‌ കുരിശുമല സംഭവം പൊതു സമൂഹത്തിനിടയിൽ ചലനമുണ്ടാക്കിയത്‌ കാത്തലിക്‌ വോക്‌സ്‌ ഇടതടവില്ലാതെ നൽകികൊണ്ടിരുന്ന വാർത്തകളാണ്‌.

                       ചാനൽ ചർച്ചകളിൽ പല അവതാരകരും ബോണക്കാടിനെ അടുത്തറിഞ്ഞത് കാത്തലിക്‌ വോക്‌സ്‌ പ്രസിദ്ധീകരിച്ച ബോണക്കാട്‌ കുരിശുമല ചരിത്ര സത്യം എന്ത്‌‘?  എന്ന ലേഖനത്തിലൂടെയാണ്‌.

                         എഡിറ്റോറിയൽ പാനലും, ടെക്കനിക്കൽ & ഫൊട്ടോ എഡിറ്റിങ് ടീമും, മാധ്യമ ടീമും സംയുക്‌തമായി പ്രവർത്തിക്കുന്ന വോക്‌സ്‌ കുടുബത്തിന് ശക്തമായ നേതൃത്വം നൽകുന്നത് രക്ഷാധികാരിയായ  നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസും, വോക്‌സിന്റെ മാനേജിങ് ഡയറക്‌ടറായ – രൂപതാ മീഡിയാ സെൽ ഡയറക്‌ടർ റവ. ഡോ. ജയരാജുo, വോക്‌സിന്റെ ചീഫ് എഡിറ്ററായ – റവ. ഫാ. എ.എസ്. പോളും (ഈഴക്കോട്‌ ഇടവക വികാരി) ആണ്. മറ്റ് എഡിറ്റോറിയൽ അംഗങ്ങൾ : ഫാ. ജോയിസാബു (പേയാട്‌ ഇടവക വികാരി), ഫാ. സന്തോഷ്‌ രാജൻ (ജർമ്മനി), ഫാ. അജീഷ്‌ ക്രിസ്‌തുദാസ്‌ (ബി.സി.സി. എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി), ഫാ. ജസ്റ്റിൻ (റോം)  തുടങ്ങിയവർ. മറ്റ് മേഖലകൾ: അനില്‍ ജോസഫ്‌ (മേലാരിയോട്‌) മീഡിയാ കറസ്‌പോണ്ടന്റായും, ഫ്രാൻസി അലോഷ്യസ്‌ (വിതുര) ടെക്കനിക്കൽ വിഭാഗത്തിലും പ്രവർത്തിക്കുന്നു.  ഈ കൂട്ടായ വോക്‌സ്‌ കുടുംബത്തിന്റെ പ്രവർത്തനമാണ് ഈ ഓൺലൈൻ ന്യുസ് പോർട്ടലിന്റെ വിജയവും.

                             7 മാസത്തിനിടയിൽ 58 ലക്ഷത്തോളം വായനക്കാർ കാത്തലിക്‌ വോക്‌സ്‌ സന്ദർശിച്ചു എന്നത്‌ ചരിത്ര നേട്ടമാണ്‌. സ്‌ഥിരമായി 2500 ലധികം വായനക്കാർ വോക്‌സിനുണ്ട്‌. വിശുദ്ധ കുർബാനയെക്കുറിച്ചുളള ഒരുവാർത്തയ്ക്ക് ഒരു ലക്ഷത്തിനടുപ്പിച്ചുള്ള വായനാക്കാരിലെത്തിയെന്നത്‌ വോക്‌സിന്‌ നേട്ടമായി.

                                                                    എല്ലാവരും നല്‍കിയ സഹകരണത്തിന്‌ വോക്‌സ്‌ കുടുംബം നന്ദി അര്‍പ്പിക്കുന്നു.

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker