Kerala

റോഡിൽ കിടപ്പ് സമരവുമായി ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി.എസ്.എസ്)

നിരവധി സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് വർഷങ്ങളായി അറ്റകുറ്റ പണികൾ നടത്താത്ത അവസ്ഥയിലാണ്

അനീഷ് ആറാട്ടുകുളം

ആലപ്പുഴ/തുറവൂർ: തുറവൂർ എൻ.സി.സി.റോഡ് ഉടൻ പുനർ നിർമ്മിക്കണം എന്ന് ആവശ്യവുമായി മരിയപുരം ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ (സി.എസ്.എസ്.) നേതൃത്വത്തിൽ റോഡിൽ കിടപ്പ് സമരം നടത്തി. വിവരാവകാശ സംഘടന ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീ.റെജിമോൻ ചക്കാലത്തറ സമരം ഉദ്ഘാടനം ചെയ്തു.

തുറവൂർ റെയിൽവേ സ്റ്റേഷൻ, മോനിക്കാ ദേവാലയം, മത്സ്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് വർഷങ്ങളായി അറ്റകുറ്റ പണികൾ നടത്താത്ത അവസ്ഥയിലാണ്. ഈ റോഡിലുടെ നൂറു കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിനംപ്രതി കടന്നു പോകുന്നുണ്ട്.

സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാടുകൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സ്വീകരിക്കുമെന്ന് സി.എസ്.എസ്. മരിയപുരം യൂണിറ്റ് പ്രസിഡന്റ് പീറ്റർ കൊടിപറമ്പിൽ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഷാജി കടേപ്പറമ്പിൽ, സന്തോഷ് കെ. എ, സാബു സി.പി., ജോയ് ഇ.പി., ജോൺ ഏണസ്റ്റ്, ബോബൻ പാപ്പൻ, ജെയിംസ്, തമ്പി തുടങ്ങിയവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker