Diocese

ലത്തീൻ സമുദായത്തിനോടുളള അവഗണന മാറണം; ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ

ലത്തീൻ സമുദായത്തിനോടുളള അവഗണന മാറണം; ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ

അനില്‍ ജോസഫ്‌

നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തോട്‌ സർക്കാർ കാട്ടുന്ന അവഗണന മാറണമെന്ന്‌ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ. സമുദായത്തിന്റെ കൂട്ടായ്‌മ ശക്‌തിപ്പെടുത്താൻ ലാറ്റിൻ കാത്തലിക്‌ അസോസിയേഷന്‌ കഴിയണം. സമുദായത്തിനോട്‌ സർക്കാർ സംവിധാനങ്ങൾ കാട്ടുന്ന നീതി രഹിതമായ പ്രവർത്തനങ്ങൾ മുഖ്യധാരയിൽ എത്തിക്കാൻ സമുദായ സംഘടനക്ക്‌ സാധിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക്‌ അസോസിയേഷൻ ജനറൽ കൗൺസിൽ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്ന ബിഷപ്‌. സമുദായം ഒരേമനസോടെ പ്രവർത്തിക്കുമ്പോഴാണ്‌ ശക്‌തി പ്രാപിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

ഛത്തീസ്‌ഗഡ്‌ ചീഫ്‌ ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ്‌ കെ.എം ജോസഫിനെ കൊളീജിയം നിര്‍ദേശിച്ചിട്ടും സുപ്രീം കേടതി ജഡ്‌ജിയായി പരിഗണിക്കാത്തത്‌
 ന്യൂനപക്ഷങ്ങളോടുന്ന കേന്ദ്ര സർക്കാരിന്റെ അവഗണനയാണെന്നും കഠ്‌വ സംഭവം അപലപനീയമാണെന്നും കാണിച്ച്‌ 2 പ്രമേയങ്ങൾ ജനറൽ കൗൺസിൽ പാസാക്കി.

രൂപതാ പ്രസിഡന്റ്‌ ഡി. രാജു അധ്യക്ഷത വഹിച്ച പരിപാടിയിൽ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌, രൂപതാ അൽമായ ശുശ്രൂഷ ഡയറക്‌ടർ ഫാ. എസ്‌.എം. അനിൽകുമാർ, കെ.എൽ.സി.എ. സംസ്‌ഥാന പ്രസിഡന്റ്‌ ആന്റണി നെറോണ, ആദ്ധ്യാത്‌മിക ഉപദേഷ്‌ടാവ്‌ ഫാ. ഡെന്നിസ്‌ കുമാർ, കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആന്റിൽസ്‌, കെ.എൽ.സി.എ. രൂപതാ ജനറൽ സെക്രട്ടറി റ്റി. സദാനന്ദൻ, വൈസ്‌ പ്രസിഡന്റ്‌ ഉഷാകുമാരി, സി.ടി. അനിത, ട്രഷറർ റ്റി. വിജയകുമാർ, സെക്രട്ടറി ജോൺ സുന്ദർ രാജ്‌, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആറ്റുപുറം നേശൻ, തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എൽ.സി.എ. യുടെ 3 വർഷത്തെ പദ്ധതി രേഖ രൂപതാ ബിഷപ്‌ പ്രകാശനം ചെയ്‌തു. രൂപതയിൽ നിന്ന്‌ പഠനം പൂർത്തിയാക്കിയ എം.ബി.ബി.സ്‌. വിദ്യാർത്ഥികളെ സമ്മേളനത്തിൽ ആദരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker