Parish

ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മംഗലത്തുകോണം ഇടവക

നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്...

അനിൽ ജോസഫ്

ബാലരാമപുരം: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മംഗലത്തുകോണം വിശുദ്ധ അലോഷ്യസ് ദേവാലയം. ഇടവകയിലെ നിർദ്ധനർക്കും, ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്കും ആവശ്യസാധനകൾ നൽകിയാണ് ഇടവക മാതൃക കാട്ടുന്നത്.

ബാലരാമപുരം ഫെറോനാവികാരിയും മംഗലത്തുകോണം ഇടവക വികാരിയുമായ ഫാ.ഷൈജു ദാസിന്റെ നേതൃത്വത്തിലാണ് ഇടവക സഹായങ്ങൾ ക്രമീകരിക്കുന്നത്. വരും ദിവസങ്ങളിലും, മംഗലത്തുകോണം ഇടവക ചുറ്റുപാടുള്ള പാവപ്പെട്ടവർക്കും, ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും സഹായങ്ങൾ നകുന്നത് തുടരുമെന്നും ഇടവക വികാരി പറഞ്ഞു.

നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker