Kerala

ലോഗോസ് ക്വിസ് മൊബൈൽ ആപ്പ്- കൂടുതൽ ആവേശത്തോടെ മൂന്നാം വേർഷനിലേക്ക്

അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത നാളെ ലോഞ്ച് ചെയ്യുന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്

ഫാ.ദീപക് ആന്റോ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അജപാലന ശുശ്രൂഷയും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്ന് മൂന്നു വർഷങ്ങൾക്കു മുമ്പ് തുടക്കംകുറിച്ച, ഏറെ ജനശ്രദ്ധനേടിയ സ്മാർട് ഫോൺ ആപ്പ് ഏറെ പുതുമകളോടെ ഈ വർഷവും പുറത്തിറങ്ങുന്നു.

ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മൊബൈൽ ഫോണിലൂടെ ലോഗോസ് ക്വിസിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഈ ആപ്പ് പ്രയോജനപ്പെടുത്തുന്നത്. ഈ സംരംഭത്തിന് ഇന്ന് ലോകം മുഴുവനുമുള്ള മലയാളികളായ കത്തോലിക്കാ വിശ്വാസികളുടെ പിന്തുണയുണ്ട്.

പത്തു ചോദ്യങ്ങളുടെ അഞ്ചു റൗണ്ട് വീതമുള്ള 25 ഭാഗങ്ങളായിട്ടാണ് ഈ ക്വിസ്സ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയുടെ മാതൃകയിലുള്ള നൂറു ചോദ്യങ്ങൾ അടക്കം മൊത്തം 1550 ചോദ്യങ്ങളാണ് ഉപയോക്താവിന് പ്രയോജനപ്പെടുത്തുവാനാവുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിലധികം പേർ കഴിഞ്ഞ പ്രാവശ്യം ഈ ക്വിസ് മത്സരത്തിന് പങ്കെടുക്കുകയും, തൽസമയം അവരുടെ വിജയികളെ കണ്ടെത്തുകയും ചെയ്തിരുന്നു.

www.logosquizapp.com എന്ന വെബ്സൈറ്റിൽ തൽസമയം തന്നെ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഇടവകകളെയും, രൂപതകളെയും, വ്യക്തികളെയും കാണുവാൻ സാധിക്കും എന്ന പ്രത്യേകതയും ഉണ്ട്. തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്നവർക്ക് സമ്മാനം നൽകുകയും ചെയ്യും.

അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത നാളെ ഒമ്പതാം തീയതി ലോഞ്ച് ചെയ്യുന്ന ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker