Articles

വക്രവത്കരിക്കപ്പെടുന്ന വാർത്തകൾ

വക്രവത്കരിക്കപ്പെടുന്ന വാർത്തകൾ

ഷാജൻ വളവിൽ SDB

കേരളം സന്ദർശിക്കാൻ വന്ന ക്രിസ്തിയ മതനേതാവിനോട്, ഒരു പത്രലേഖകൻ ചോദിക്കുന്നു: “നിശാക്ലബ്ബ്കളെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ് ?”
ക്രിസ്തിയ മതനേതാവ്: “അതിന് ഇവിടെ നിശാക്ലബ്ബ്കളുണ്ടോ?”

വാർത്ത വക്രവത്കരിക്കപ്പെട്ടപ്പോൾ, വാർത്തകളുടെ തലക്കെട്ട് ഇങ്ങനെ:
“ക്രിസ്തിയ മതനേതാവ് കേരളത്തിൽ നിശാക്ലബ്ബ്കളുണ്ടോ എന്നന്ന്വേക്ഷിച്ചു.”

ഇത്തരൊമൊരു വാർത്തയ്ക്ക് വരുന്ന പ്രതികരണങ്ങളും വ്യാഖ്യാനങ്ങളും നമുക്കൂഹിക്കാവുന്നതേയുള്ളു.
ചില ടി.വി. ചാനലുകളും ഓൺലൈൻ മഞ്ഞപത്രങ്ങളും വാർത്തകൾ വക്രവത്കരിക്കാൻ മത്സരിക്കുകയാണ്. ക്രിസ്തിയ സഭകളെ കുറിച്ചാകുമ്പോൾ ഒന്നും പേടിക്കണ്ടല്ലോ.

സഭയിലെ എത്ര വലിയ ഉന്നതനായാലും തെറ്റുചെയ്തട്ടുണ്ടെന്നു പോലീസ് തെളിയിച്ചാൽ അറസ്റ്റ് ചെയ്യും. അതിനെ ഒരു വിശ്വാസിയും എതിർക്കില്ല, ഇന്ന് വരെ എതിർത്ത ചരിത്രവുമില്ല. ഇവിടെ ഒരു കലാപവും ഉണ്ടാകാൻ പോകുന്നില്ല. പക്ഷെ, “മാധ്യമങ്ങൾ അഴിച്ചുവിടുന്ന ഇത്തരം കുപ്രചാരങ്ങൾ സകല അതിരുകളും വിടുന്നു”.

ഒരാളുടെ മേൽ കുറ്റം ആരോപിക്കപെടുമ്പോൾ അയാൾ രാജ്യം വിട്ടുപോകാതിരിക്കാനുള്ള മുൻകരുതലുകളെടുത്തെന്നിരിക്കാം. എന്നാൽ, അത് വത്തിക്കാനിലേക്ക് രക്ഷപെടാതിരിക്കാണെന്നു വളച്ചൊടിക്കുന്ന മാധ്യമങ്ങൾ…
ഇതിനു മുൻപ് വത്തിക്കാൻ സംരക്ഷിച്ച കുറ്റവാളികളുടെ ലിസ്റ്റ് ഉണ്ടോ മാധ്യമ ന്യായാധിപൻമാരുടെ കയ്യിൽ?
ഇത്തരം വാർത്തകൾ വളച്ചൊടിക്കലിലൂടെ ഒരു സഭാ സമൂഹത്തെ അപമാനിക്കുമ്പോൾ പ്രതികരിക്കാൻ കടമയുള്ളവർ നിസംഗത പാലിക്കുന്നതിലാണ് വ്യസനം.

ഇന്നിന്റെ പശ്ചാത്തലത്തിൽ ഇത്തരം പ്രവണതകൾക്ക് പിന്നിലെ കച്ചവടതാൽപര്യങ്ങളും മറ്റു നിഗുഢഅജണ്ടകളെയും കുറിച്ചു ബോധവാന്മാരാകുന്നത് നല്ലതാണ്.

ആരാണ് ഇതിന്റെ പിന്നിൽ?

1) ഓൺലൈൻ മഞ്ഞപത്രങ്ങൾ
2) ചില അധാർമ്മിക ചാനലുകൾ
3) നിഗുഢതാത്പര്യങ്ങളോടെ പ്രവർത്തിക്കുന്ന ചില വ്യക്തികളും പ്രസ്ഥാനങ്ങളും
4) സൈബർ സ്ക്വാഡ് – മുതലാളി പറയുന്നതുകൊണ്ട് ചെയ്യുന്നവർ
5) തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ
6) സഭയിലെ ചില അധികാരസ്ഥാനങ്ങളിൽ നിന്ന് മനസ്സിന് മുറിവേറ്റവർ
7) മറ്റുള്ളവരുടെ കൈയടിവാങ്ങി പോപ്പുലരാകാൻ ശ്രേമിക്കുന്നവർ.

എന്തുകൊണ്ട് സഭയെ ?

1) സെൻസേഷനുണ്ടാക്കി വായനക്കാരെ കൂട്ടാൻ എളുപ്പം (Easy to widen the readership through sensationalism):
തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാനുള്ള മത്സരത്തിൽ വിശ്വാസവും ധാർമികതയുമൊക്കെ മാറ്റിവച്ചു സെൻസേഷന്റെ പിറകെ പരക്കം പായുന്നു. ഇവിടെ വാർത്തകളുടെ സത്യസന്ധത വിലയിരുത്തപ്പെടുന്നില്ല. പിന്നെ തങ്ങൾ ചെയ്യുന്നത് തെറ്റാണെന്നുള്ള മന:സാക്ഷി കുത്തുണ്ടാകാത്തതുകൊണ്ട് പലവുരു തങ്ങൾ നിഷ്പക്ഷരാണെന്ന ക്ലിഷേ ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കും.

2) സുരക്ഷതിത്വം (Sure Safety): ക്രിസ്ത്യാനികളെ പിന്തുണയ്ക്കാൻ ആക്രമണോത്സുകർ ഇല്ല എന്നയാഥാർഥ്യം.

3) എളുപ്പത്തിലുള്ള ഇര (Easy prey):
ആക്രമിക്കാൻ എളുപ്പമാണ്, കുടുംബത്തിൽ നിന്നുള്ളവർ ആയുധം ലഭ്യമാക്കി തരുകയും ആക്രമിക്കാൻ കൂടെ കൂടുകയും ചെയ്യും, എല്ലാം തങ്ങൾ മതേതരർ ആണെന്ന് വരുത്തി തീർക്കുവാൻ വേണ്ടി. കലക്കവെള്ളത്തിൽ മീൻപിടിക്കുന്നവരുടെ നിഗുഢതാൽപര്യങ്ങൾ കാണാതെപോകുന്നു.

4) പ്രതികരണത്തെ ഭയപ്പെടേണ്ട ( No fear of response or protest)

കുപ്രചാരണങ്ങൾക്കു വലിയ പ്രാധാന്യമൊന്നും കൊടുക്കേണ്ടായെന്നാണ് പൊതുവെ കത്തോലിക്കാസഭയുടെ നിലപാട്. പക്ഷെ ഇത് സകല പരിധികളും ലംഘിക്കുന്നു. ഇനിയും നിസ്സംഗത പാലിക്കരുത്.

എങ്ങനെ നടപ്പിലാക്കുന്നു?

1) സത്യത്തിന്റെ വക്രവത്കരണം

2) അസത്യവാർത്തകൾ (Fake News)

3) പർവ്വതീകരണം (Exaggeration)

4) കപടമുഖമുള്ള വാർത്തകൾ (Deceptive News): ഇത്തരം വാർത്തകൾ സ്വീകാര്യമായ തലകെട്ടുകളിൽ സത്യമാണെന്നു തെറ്റിദ്ധരിപ്പിച്ചു വിശ്വസിപ്പിക്കാൻ കഴിയുന്ന അവതരണശൈലിയുള്ളവയാണ്.

5) വിവാദത്തിനുവേണ്ടി മാത്രം സൃഷ്ട്ടിക്കുന്ന വാർത്തകൾ (Cheap publicity through fabricated controversies)

*അവസാനമായി ഒന്നുകൂടി വായനക്കാരോട്*

“ക്രിയാത്മകമായ വിമർശനങ്ങൾ അത്യാവശ്യമാണ്, പക്ഷേ കലക്കവെള്ളത്തിൽ മീൻപിടിക്കുന്നവരെ സൂക്ഷിക്കണം”

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker