Vatican

വത്തിക്കാനടുത്ത് നൈജീരിയൻ അഭയാർത്ഥിയുടെ മരണം; ദുഃഖത്തോടെ ഫ്രാൻസിസ് പാപ്പാ

ഈ മൂന്ന് മാസത്തിനിടയിൽ റോമിൽ മാത്രമായി പത്തുപേരാണ് തണുപ്പിൽ മരണമടഞ്ഞത്...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: കഴിഞ്ഞ ദിവസം വത്തിക്കാനടുത്ത് തണുപ്പ് കാരണം നൈജീരിയൻ അഭയാർത്ഥി മരിക്കാൻ ഇടവന്നതിൽ അഗാധമായ ദുഃഖത്തോടെ ഫ്രാൻസിസ് പാപ്പാ. ഒരു വ്യക്തി പട്ടിണിയും ദാരിദ്ര്യവും മൂലം മരണമടഞ്ഞാൽ, ആ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും പാപ്പാ. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിൽ ത്രികാല പ്രാർത്ഥനയിൽ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

യൂറോപ്പിൽ കൊടുംതണുപ്പിൽ ഭവനമില്ലാതെ അലയുന്ന അഭയാർത്ഥികൾ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥ ഭയാനകമാണെന്നും, കഴിഞ്ഞ ദിവസം വത്തിക്കാനടുത്ത് തന്നെ നൈജീരിയൻ അഭയാർത്ഥിയായ എഡ്‌വിൻ എന്ന 46 കാരൻ മരിക്കാനിടവന്നതിൽ തനിക്ക് അഗാധമായ ദു:ഖമുണ്ടെന്ന് പറഞ്ഞ പാപ്പാ പ്രാർത്ഥനയ്ക്കിടയിൽ അല്പസമയം നിശബ്ദമായി എഡ്‌വിനുവേണ്ടി പ്രാർത്ഥിച്ചു. ഈ മൂന്ന് മാസത്തിനിടയിൽ റോമിൽ മാത്രമായി പത്തുപേരാണ് തണുപ്പിൽ മരണമടഞ്ഞത്.

തുടർന്ന്, വിശുദ്ധ ഗ്രിഗറി ദ ഗ്രേറ്റിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ഒരു വ്യക്തി പട്ടിണിയും ദാരിദ്ര്യവും മൂലം മരണമടഞ്ഞാൽ ആ ദിവസം ദിവ്യബലിയർപ്പിക്കരുത്, ആ ദിനം നമുക്കോരോരുത്തർക്കും ഒരു ദു:ഖവെള്ളി പോലെയാണ്. കാരണം ആ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും, നമ്മളാലാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കാല്‍വണ്ണയിലെ ഞരമ്പു വേദനമൂലം (Sciatic nerve pull) ഫ്രാന്‍സിസ് പാപ്പാ ജനുവരി 24 ഞായറാഴ്ച രാവിലത്തെയും, 25 തിങ്കളാഴ്ചത്തെയും പരിപാടികള്‍ റദ്ദാക്കിയിരുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker