Vatican

വത്തിക്കാനില്‍ ‘അഡ് ലിമിന സന്ദര്‍ശനം’ പൂര്‍ത്തിയാക്കി ലത്തീന്‍ മെത്രാന്‍മാര്‍

വത്തിക്കാനില്‍ 'അഡ് ലിമിന സന്ദര്‍ശനം' പൂര്‍ത്തിയാക്കി ലത്തീന്‍ മെത്രാന്‍മാര്‍

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പമുളള അഞ്ചു വര്‍ഷത്തിലൊരിക്കലെ ‘അഡ് ലിമിന സന്ദര്‍ശനം’ പൂര്‍ത്തിയാക്കി ലത്തീന്‍ സഭയിലെ മെത്രാന്‍മാര്‍. കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ മെത്രാന്മാരാണ് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തിന്‍റെയും ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്‍റെയും നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തിയത്.

സെപ്റ്റംബര്‍ 11-ന് റോമിലെത്തിയ മെത്രാന്മാര്‍ 18 വരെ നീണ്ട വിവിധ പരിപാടികളില്‍ സംബന്ധിച്ചു. കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ച് മെത്രാന്മാരോടു ചോദിച്ചറിഞ്ഞ പാപ്പാ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശാന്തിയും സമാധാനവും ആശംസിച്ചു.

വിഭാഗീയതയും അസമത്വവും സമൂഹത്തിലെ അസമാധാനത്തിനു കാരണങ്ങളാകുമ്പോള്‍ സംവാദത്തിന്‍റെയും സൗഹൃദ ഭാഷണത്തിന്‍റെയും ദൗത്യമേറ്റെടുക്കണമെന്ന് പരിശുദ്ധ പിതാവ് മെത്രാന്മാരോട് ആഹ്വാനം ചെയ്തു. അനുരഞ്ജനത്തിന്‍റെ പ്രവാചകരാകാനും നാഗരികതയുടെ ദുരവസ്ഥകളെ കാരുണ്യത്താല്‍ പവിത്രീകരിക്കാനും കഴിഞ്ഞാലേ ഇക്കാലത്ത് സംഘര്‍ഷങ്ങളെ ഒഴിവാക്കാനാവൂ. അക്രമത്തെ സ്നേഹത്തിന്‍റെ സുവിശേഷംകൊണ്ടു പ്രതിരോധിക്കാന്‍ കഴിയണമെന്നും പാപ്പാ പറഞ്ഞു.

സന്ദര്‍ശനത്തിനിടെ പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ റോമിലെ പ്രസിദ്ധ ബസലിക്കയായ സാന്‍ ജിയോവാന്നീ ഡെല്‍ ഫിയോറെന്‍റീന ദേവാലയത്തില്‍ മലയാളത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഇറ്റലിയിലെ പ്രവാസി മലയാളികളുമായി സംവാദം നടത്താനും പിതാക്കന്മാര്‍ സമയം കണ്ടെത്തി.

കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ (കൊച്ചി), സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട്), ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍ (നെയ്യാറ്റിന്‍കര), ബിഷപ്പ് ഡോ. അലക്സ് വടക്കുംതല (കണ്ണൂര്‍), ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി (കൊല്ലം), ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ (ആലപ്പുഴ), ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (ആലപ്പുഴ), ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ (വിജയപുരം), ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി (കോട്ടപ്പുറം), ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ (പുനലൂര്‍), ബിഷപ്പ് ഡോ. ക്രിസ്തുദാസ് (തിരുവനന്തപുരം) എന്നിവരാണ് പരിശുദ്ധ സിംഹാസനത്തില്‍ സന്ദര്‍ശനം നടത്തിയത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker