World

“വലിച്ചെറിയൽ സംസ്ക്കാരം” വളർത്തരുത്; രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിൽ വത്തിക്കാൻ സ്ഥാനപതി

“വലിച്ചെറിയൽ സംസ്ക്കാരം” വളർത്തരുത്; രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിൽ വത്തിക്കാൻ സ്ഥാനപതി

ഫാ. വില്യം നെല്ലിക്കൽ

ജനീവ: ഉപയോഗ്യശൂന്യമായ സാധനങ്ങൾ പോലെ വാർദ്ധക്യത്തിലെത്തിയവർ വലിച്ചെറിയപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്ന “വലിച്ചെറിയൽ സംസ്ക്കാരം” വളർത്തരുതെന്ന് രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിൽ വത്തിക്കാൻ സ്ഥാനപതി ആവശ്യപ്പെട്ടു. ലോകവ്യാപകമായി വാർദ്ധക്യത്തിലെത്തുന്നവരോട് അസഹിഷ്ണുത വളർന്നു വരുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ ഭാഗത്തുനിന്ന് ഈ പ്രസ്താവന.

ജീവിതസായന്തനത്തില്‍ എത്തിയവരെ സംരക്ഷിക്കേണ്ട കുടുംബങ്ങളുടെ ഉത്തരവാദിത്ത്വത്തെക്കുറിച്ചും, അവർക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തിൽ പരാമർശിച്ചു.

ആരോഗ്യം ക്ഷയിച്ച് ദുർബലമാകുമ്പോഴും “ജീവൻ സംരക്ഷിക്കപ്പെടണം” എന്ന അടിസ്ഥാന നിയമം മറക്കരുത്. നാം കുടുംബങ്ങൾ സംവിധാനം ചെയ്യേണ്ടത് യുക്തിയിലും സ്നേഹത്തിലുമാണ്, മാനസികവും ഭൗതികവുമായ ആവശ്യങ്ങളിൽ മാത്രമല്ല. അതിനാൽ ജീവനെ സംരക്ഷിക്കുകയും തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന സന്തുലിതമായൊരു അന്തരീക്ഷം കുടുംബങ്ങളിൽ വളര്‍ത്തിയെടുക്കേണ്ടത് അനുവാര്യമാണെന്ന് ആർച്ചുബിഷപ്പ് യാർക്കോവിച്ച് സമർത്ഥിച്ചു.

ജനീവയിലെ യു.എൻ. കേന്ദ്രത്തിൽ ജൂൺ 11-ന് നടന്ന രാഷ്ട്രപ്രതിനിധികളുടെ 5-Ɔമത്തെ സമ്മേളനത്തിലാണ് ആർച്ചുബിഷപ്പ് യർക്കോവിച്ച് വത്തിക്കാന്റെ ഭാഗം അവതരിപ്പിച്ചത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker