Kerala

വിജ്ഞാനകൈരളിയോട് ആർച്ച്ബിഷപ്പ് ബസേലിയോസ് ‍കര്‍ദിനാള്‍ ക്ലീമീസിന്റെ പ്രതികരണം

വിജ്ഞാനകൈരളിയോട് ആർച്ച്ബിഷപ്പ് ബസേലിയോസ് ‍കര്‍ദിനാള്‍ ക്ലീമീസിന്റെ പ്രതികരണം

സ്വന്തം ലേഖകൻ

“വിജ്ഞാനകൈരളിയുടെ ഓഗസ്റ്റു മാസത്തിലെ ലക്കത്തില്‍ വിശുദ്ധ കുമ്പസാരത്തെക്കുറിച്ച് വിവാദപരമായ പരാമര്‍ശമുണ്ടായത് ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ.

വിജ്ഞാനകൈരളിയുടെ ലക്ഷ്യം വായനക്കാര്‍ക്ക് വിജ്ഞാനപ്രദമായ അറിവും പ്രചോദനവും നല്‍കുക എന്നതാണ്. എന്നാല്‍ വിശുദ്ധ കുമ്പസാരത്തിന്റെ വസ്തുതാപരമായ വിശദീകരണമോ അതിന്റെ ഉദ്ദേശലക്ഷ്യമോ പരാമര്‍ശിക്കാതെ മാസികയുടെ എഡിറ്റര്‍ താന്‍ മനസിലാക്കിയ ചില അബദ്ധ ധാരണകളുടെ അടിസ്ഥാനത്തില്‍ ബാലമനസുകളോട് സംവദിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരശിലയാണ് വിശുദ്ധ കുമ്പസാരം. വിശുദ്ധ കുമ്പസാരത്തിന്റെ കൗദാശികത മനസിലാക്കുവാന്‍ സാധിക്കുന്നത് അത് അനുഭവിക്കുന്ന, അത് പുണ്യമായി കരുതുന്ന വിശ്വാസീസമൂഹത്തിനാണ്. അല്ലാത്തവര്‍ക്ക് അതിന്റെ അര്‍ത്ഥം പൂര്‍ണമായി മനസിലാകണമെന്നില്ല. അതിനാല്‍ ഈ ലേഖനം ക്രൈസ്തവ സമൂഹത്തിന് വേദനയായി അവശേഷിക്കുകയാണ്.

ഭാഷാപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും സാഹിത്യ അഭിരുചി വര്‍ധിപ്പിക്കുന്നതിന്റെയുമൊക്കെ ഭാഗമായി അതിനുപകരിക്കുന്ന ലേഖനങ്ങളാണ് മാസികയില്‍ അച്ചടിക്കേണ്ടത്. അതിനുപകരം തെറ്റിധാരണ പരത്തുന്ന തരത്തിലുള്ള ഇത്തരം ലേഖനത്തിലൂടെ എന്തു പൊതുവിജ്ഞാനമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്? ഇത് വിശ്വാസത്തിന്റെ ഭാഗമായി വിശുദ്ധ കുമ്പസാരത്തെ കരുതുന്ന അനേകം വിശ്വാസികള്‍ക്ക് വേദനയും ദുഃഖവും അമര്‍ഷവുമുളവാക്കിയിട്ടുണ്ടെന്ന് നിസംശയം പറയാം.

സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേകിച്ച് കേരളമുഖ്യമന്ത്രി അധ്യക്ഷനായിരിക്കുന്ന സമിതി നടത്തുന്ന ഇത്തരമൊരു പ്രസിദ്ധീകരണം ഈ ശൈലിയില്‍ പ്രതികരിച്ചതിനെ ന്യായീകരിക്കാനാവില്ല. അതിന്റെ വിശദീകരണകുറിപ്പ് പ്രസിദ്ധീകരിച്ചപ്പോഴാകട്ടെ ലേഖനത്തെക്കാള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്. കുട്ടിമനസുകളില്‍ മതത്തെക്കുറിച്ച് വെറുപ്പുളവാക്കാനേ ഇത്തരം കാഴ്ചപ്പാടുകള്‍ ഉപകരിക്കൂ.

വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ പ്രചോദനം നല്‍കുവാന്‍ കടപ്പെട്ടവരാണ്. ആയതിനാല്‍ ബാലമനസുകളില്‍ വിജ്ഞാനം നിറയ്ക്കുകയും പ്രചോദനം നിറയ്ക്കുകയും ചെയ്യുക എന്നതായിരിക്കണം പരമപ്രധാനമായ ലക്ഷ്യം. വിജ്ഞാനകൈരളിയില്‍ ഉള്‍പ്പെടുത്തിയ ലേഖനം അതിന്റെ അപാകതകളും അപചയവും മനസിലാക്കി ബന്ധപ്പെട്ട ആളുകള്‍ അത് തിരുത്തുകയോ അത് ഏല്‍പിച്ച മുറിവിന് ഖേദം പ്രകടിപ്പിക്കുകയോ ചെയ്യേണ്ടത് ആവശ്യമാണ്.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാന്‍ തയാറായിരിക്കുന്നു എന്നു പറയുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും മോശപ്പെട്ട വികലമായ ഒരു പ്രവര്‍ത്തനമാണ് വിജ്ഞാനകൈരളിയിലൂടെ കണ്ടിരിക്കുക. ഇത് ഏറെ ഖേദകരമാണ്, അപലപനീയമാണ്, തിരുത്തപ്പെടേണ്ടതാണ്. ഇത് തിരുത്തുവാനുള്ള ധാര്‍മികശക്തി സര്‍വേശ്വരന്‍ പ്രദാനം ചെയ്യട്ടെ.”

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker