Articles

വിശുദ്ധരാകാൻ സഹായിക്കുന്ന 15 വഴികൾ

വിശുദ്ധരാകാൻ സഹായിക്കുന്ന 15 വഴികൾ

1) എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കുകൊള്ളുക.

2) വീട് വിട്ടിറങ്ങുമ്പോഴും ഏതൊരു കാര്യം ചെയ്യുവാൻ തുടങ്ങുമ്പോഴും കുരിശടയാളം വരയ്ക്കാൻ ശീലിക്കുക. പ്രത്യേകിച്ച് :
●രാവിലെ എഴുന്നേൽക്കുമ്പോൾ. ●രാത്രി കിടക്കുമ്പോൾ.
●യാത്ര തുടങ്ങുമ്പോൾ.
● പഠനം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും.
●വാഹനത്തിൽ പോകുമ്പോൾ.

3) എല്ലാ ദിവസവും ബൈബിൾ വായിക്കുക.

4) ത്രികാല ജപം ചൊല്ലുന്നത് ശീലമാക്കുക.

5) ജപമാല, വെന്തിങ്ങ, കൊന്തമോതിരം ഇവയിൽ ഏതെങ്കിലും വിശുദ്ധ വസ്തു ധരിക്കുക.

6) കുടുംബ പ്രാർത്ഥന ശീലമാക്കുക. ജപമാല പിടിച്ചു കൊന്ത ചൊല്ലുകയും, ഒരു ബൈബിൾ ഭാഗം വായിക്കുകയെങ്കിലും ചെയ്യുക.

7) സ്കൂളിലേയ്ക്ക്/ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴും  തിരിച്ചെത്തുമ്പോഴും ഈശോയുടെ രൂപത്തിന്/ചിത്രത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുക.

8) എല്ലാ ദിവസവും ആരുടെയെങ്കിലും പേര് ഓർത്ത് അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. ഉദാഹരണമായി സുഹൃത്തിനു വേണ്ടിയോ, അധ്യാപകർക്ക് വേണ്ടിയോ, പിണക്കമുണ്ടെന്നു കരുതുന്നവർക്ക് വേണ്ടിയോ, വൈദീകർക്കു വേണ്ടിയോ   അങ്ങനെ ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിക്കുക.

9) കഴിയുന്ന രീതിയിൽ പരസഹായം ചെയ്യുക. ഉദാഹരണത്തിന് കുട്ടികളുടെ പിറന്നാൾ ദിനത്തിൽ പാവപ്പെട്ട ഒരാൾക്ക് എന്തെങ്കിലും നൽകുക. ഇത്‌ മത – വർണ്ണ – ജാതി വിവേചനമില്ലാതെ ചെയ്യുക.

10) ദേവാലയങ്ങളിൽ പോകുമ്പോൾ ചെറുതെങ്കിലും നേർച്ച ഇടാൻ കുഞ്ഞുങ്ങളെയും ശീലിപ്പിക്കുക

11) വിശുദ്ധ കുർബാനയിൽ തക്കതായ ഒരുക്കത്തോടെ പങ്കെടുക്കുക.

12) വീടുകളിൽ ഒരു ക്രിസ്തീയ വാരിക/മാസികയെങ്കിലും സ്ഥിരമായി വരുത്തുക.

13) സ്വന്തം പേരിനു കാരണഭൂതരായ വിശുദ്ധൻ/ വിശുദ്ധ യെക്കുറിച് ഓർക്കുകയും ആ ദിനം ദിവ്യബലിയിൽ നന്ദിയർപ്പിക്കുക. എല്ലാ ദിവസവും അവരോടു മധ്യസ്ഥം പ്രാർത്ഥിക്കുക.

14) വർഷത്തിൽ ഒരു തവണ എങ്കിലും അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും അവരുടെ കൂടെ ചിലവഴിക്കുകയും ചെയ്യുക. കുറഞ്ഞ പക്ഷം തങ്ങളുടെ തന്നെ ചുറ്റുപാടിൽ ഉള്ള നിരർധരായവരെയെങ്കിലും സന്ദർശിക്കുക.

15) പരസ്പര ബഹുമാനവും അംഗീകരിക്കലും ശീലിക്കുക, എളിമയുള്ളവരാവുക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker