Articles

വിശ്വാസിയുടെ പൗരബോധം; ഈ കൊറോണാക്കാലത്ത് ആത്മീയനേതാക്കൾ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതും

നമുക്ക് ഒരു ആത്മീയ കിരീടമായിത്തീരുന്ന ഒന്നാകണം 'ഈ ക്ലേശകാലം'...

ഫാ.ജോഷി മയ്യാറ്റിൽ

സീസറിനുള്ളത് സീസറിനു നൽകാൻ എപ്പോഴും ബാധ്യസ്ഥനാണ് ഏതു ദൈവ വിശ്വാസിയും. കൊറോണക്കാലത്തെ പൊങ്കാലകളും, ഊട്ടുസദ്യകളും, മതപഠനകേന്ദ്രങ്ങളും, കൺവെൻഷനുകളും പൗരബോധത്തിനു മാത്രമല്ല ക്ഷീണം വരുത്തുന്നത്, മറിച്ച് യഥാർത്ഥ ദൈവബോധത്തിനുകൂടിയാണ്.

‘കൊറോണ’ എന്ന പദത്തിന് ‘കിരീടം’ എന്നും അർത്ഥമുണ്ട്. നമുക്ക് ഒരു ആത്മീയ കിരീടമായിത്തീരുന്ന ഒന്നാകണം ‘ഈ ക്ലേശകാലം’.

മെത്രാന്മാരും അച്ചന്മാരും ശരിയായ കത്തോലിക്കാ വിശ്വാസത്തിലധിഷ്ഠിതവും, പൗരബോധത്തിൽ ഊന്നിയതുമായ നിലപാടുകൾ എടുക്കേണ്ട സമയമാണിത്. ആളുകൾ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങൾ സാധിക്കുന്നത്ര കുറയ്ക്കുക. തിരുനാൾ മേളങ്ങൾ ഒഴിവാക്കുക.

ഈയവസ്ഥയിൽ കുടുംബങ്ങളിലെ പ്രാർത്ഥനയും, തിരുവചന വായനകളും (പ്രത്യേകിച്ച്, സങ്കീ 23, 34, 91, 121, 124; വിലാപങ്ങളുടെ ഗ്രന്ഥം) കാര്യമായി പ്രോത്സാഹിപ്പിക്കുക. പകർച്ചവ്യാധികളിൽ കരുത്തുറ്റ മധ്യസ്ഥരെന്ന് സഭാ ചരിത്രത്തിലൂടെ വ്യക്തമായിട്ടുള്ള വി.റോക്കി, വി.സെബസ്ത്യാനോസ് എന്നിവരുടെ പ്രാർത്ഥനാ സഹായം തേടാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക. അങ്ങനെ കൊറോണക്കാലത്ത് അല്മായരിലെ രാജകീയ പൗരോഹിത്യത്തിന്റെ ആചരണം സമൃദ്ധമായി നടക്കട്ടെ.

ബലിയർപ്പണത്തിന്റെ എക്സ്ട്രീം നടപടികൾ (രോഗബാധിതരുടെ ശാരീരിക ശുശ്രൂഷയ്ക്കും, രോഗീലേപനം പോലുള്ള ആത്മീയ ശുശ്രൂഷകൾക്കുമുള്ള സന്നദ്ധത) പുരോഹിതരും സന്യസ്തരും സന്തോഷത്തോടെ ഏറ്റെടുക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker